ഞാൻ കൊല്ലപ്പെട്ടാൽ ഉത്തരവാദി നളിൻ കുമാർ കട്ടീൽ ;സത്യജിത് സൂറത്ത്കല്‍ 

ബെംഗളൂരു:ഞാന്‍ കൊല്ലപ്പെട്ടാല്‍ ബി.ജെ.പി കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ എം.പിക്കാവും അതിന്റെ ഉത്തരവാദിത്തമെന്ന് ദക്ഷിണ കന്നട ജില്ല ഹിന്ദു ജാഗരണ്‍ ഫോറം സെക്രട്ടറി സത്യജിത് സൂറത്ത്കല്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

തനിക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സുരക്ഷ സംവിധാനം എടുത്തുകളഞ്ഞതിന് പിന്നില്‍ കട്ടീല്‍ ആണെന്ന് അദ്ദേഹം ആരോപിച്ചു.

ജീവന് ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2006മുതല്‍ തനിക്കൊപ്പം ഗണ്‍മാന്‍ ഉണ്ടായിരുന്നു.ആ കാവലാണ് നിയമസഭ തെരഞ്ഞെടുപ്പിന്റെ കാര്യം ചൂണ്ടിക്കാട്ടി ഈ മാസം ഇല്ലാതാക്കിയത്. ഈ വിഷയം ആഭ്യന്തര മന്ത്രിയുടേയും കേന്ദ്ര മന്ത്രി ശോഭ കാറന്ത്ലാജെയുടേയും ശ്രദ്ധയില്‍പെടുത്തിയതായി സത്യജിത് പറഞ്ഞു. `എനിക്ക് ജീവഹാനി സംഭവിച്ചാല്‍ നളിന്‍കുമാര്‍ കട്ടീലിനും അദ്ദേഹത്തിന്റെ സംഘത്തിനുമാവും പൂര്‍ണ ഉത്തരവാദിത്തം’-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ

തനിക്ക് അധികൃതരില്‍ നിന്ന് ലഭിച്ച കത്തില്‍ പറയുന്നത് സുരക്ഷ സംവിധാനങ്ങള്‍ പിന്‍വലിക്കുന്നു, ആവശ്യമെങ്കില്‍ പണം നല്‍കി അത് തുടരാം എന്നാണ്. പണം കൊടുത്ത് അങ്ങിനെ ചെയ്യാനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്ന് സത്യജിത് പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ ജില്ല ജാഗരണ വേദി നേതാക്കളായ രവിരാജ് ബി.സി.റോഡ്,കെ.നാഗേഷ് എന്നിവരും സംബന്ധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലെ യു.ഡി.എഫ് മാതൃകയിൽ കർണാടകയിലും പുതുമുഖ മന്ത്രിസഭയ്ക്ക് സാധ്യത; സിദ്ധരാമയ്യ പക്ഷത്തെ പ്രമുഖർ പുറത്തായേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈറ്റ്‌ഫീൽഡിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
[masterslider id="10"]

Related posts