ബെംഗളൂരു: സംസ്ഥാനത്തെ മടിക്കേരി ടൗണിലെ സ്‌കൂൾ വളപ്പിൽ വിദ്യാർത്ഥികൾക്ക് ആയുധ പരിശീലനം നൽകിയ ബജ്‌റംഗ്ദൾ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് കർണാടക കോൺഗ്രസ് ആവശ്യപ്പെട്ടു. മടിക്കേരിയിലെ ആയുധപരിശീലനം നമ്മുടെ നാട്ടിലെ നിയമത്തെ വെല്ലുവിളിച്ചിരിക്കുന്നുവെന്ന് പറഞ്ഞ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ കർണാടകയിൽ ആഭ്യന്തര മന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ ഉണ്ടോ? സർക്കാർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്നുതുടങ്ങിയ ചോദ്യങ്ങളും ആരാഞ്ഞു.
എം.പി. അപ്പച്ചു, കെ.ജി. ബൊപ്പയ്യ, സുജ കുശലപ്പ എന്നീ എം.എൽ.എ.മാർ ബജ്‌റംഗ്ദളിന്റെ ശൗര്യപ്രശിക്ഷണ വർഗ പരിപാടിയിൽ പങ്കെടുത്തിരുന്നു. അവർക്ക് നമ്മുടെ ഭരണഘടനയോട് എന്തെങ്കിലും പ്രതിബദ്ധതയുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ആയുധ പരിശീലനം നിയമ വിരുദ്ധമാണെന്നും ബജ്‌റംഗ്ദൾ നേതാക്കൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്ര ആവശ്യപ്പെട്ടു. ബജ്‌റംഗ്ദളിനെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ അനുവദിച്ച സ്‌കൂൾ അധികൃതർക്കെതിരെ വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് നടപടിയെടുക്കണമെന്ന് സിദ്ധരാമയ്യ നിർദേശിച്ചു.
നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ബജ്‌റംഗ്ദൾ, ഹിന്ദു ജാഗരണ വേദികെ തുടങ്ങിയ സംഘടനകളുമായുള്ള ബന്ധം ബിജെപി വ്യക്തമാക്കണമെന്നും, കർണാടക കോൺഗ്രസ് നേതാവ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.