കേരളത്തിൽ മൂന്ന് ദിവസം കൂടി കനത്ത മഴ; ജാ​ഗ്രതാ നിർദേശം

SCHOOL LEAVE

തിരുവനന്തപുരം: കേരളത്തിൽ മൂന്ന് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തൃശൂർ മുതൽ കാസർ​ഗോഡ് വരെയുള്ള ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ജില്ലകളിലാണ് യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പൊന്നുമില്ല. എന്നാൽ രാവിലെ മുതൽത്തന്നെ കനത്ത മഴയാണ് തിരുവനന്തപുരത്ത് പെയ്യുന്നത്.

മധ്യരേകേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തമാകും. മണിക്കൂറിൽ 30 മുതൽ 40 വരെ കിലോമീറ്റർ വേ​ഗതയിൽ ശക്തമായ കാറ്റ് വീശിയടിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലുമുണ്ടാകും. മണ്ണിടിച്ചിൽ ശക്തമായതിനാൽ തിരുവനന്തപുരത്ത് ബോണക്കാട് ഭാ​ഗത്തെ നൂറിലധികം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്.

  റെയിൽവേ ചരിത്രത്തിലാദ്യമായി ഇരുനില പ്ലാറ്റ്‌ഫോമുകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ ടെർമിനൽ ബെംഗളൂരുവിൽ!

എറണാകുളം ജില്ലയിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളത്ത് നേരിയ തോതിൽ മഴ തുടരുകയാണ്. മലയോര മേഖലയിൽ മണ്ണിടിച്ചിൽ രൂക്ഷമാണ്. ഇടുക്കിയിൽ ഇന്ന് യെല്ലോ അലർട്ടാണ്. കരിമ്പൻ, തോപ്രാംകുടി മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. ഏറ്റവും പുതുക്കിയ മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് പുറത്തിറക്കും. അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വൈറ്റ്ഫീൽഡ്-കന്റോൺമെന്റ് റെയിൽവേ പാത ഇരട്ടിപ്പിക്കൽ അവസാന ഘട്ടത്തിലേക്ക്; യാത്രാക്ലേശത്തിന് ഉടൻ പരിഹാരമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.
[masterslider id="10"]

Related posts