മോഷണം പോയ കിറ്റ് തിരിച്ച് കിട്ടി, 2 പേർ അറസ്റ്റിൽ 

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബ് ഡൽഹി ക്യാപിറ്റൽസിൻറെ ക്രിക്കറ്റ് കിറ്റുകൾ മോഷ്‌ടിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ.

ഡൽഹി മാനേജ്‌മെന്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബെംഗളൂരു കബ്ബൺ പാർക്ക് പോലീസാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും 17 ബാറ്റുകൾ, ഗ്ലൗവ്‌സ്, ഹെൽമെറ്റുകൾ, പാഡുകൾ എന്നിവയുൾപ്പെടെ നിരവധി സാധനങ്ങൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

ക്രിക്കറ്റ് കളിക്കാനാണ് കിറ്റ് മോഷ്‌ടിച്ചതെന്ന് പ്രതികൾ സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി. ഈ മാസം 15ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിന് പിന്നാലെയാണ് ഡൽഹി ക്യാപിറ്റൽസിന്റെ ക്രിക്കറ്റ് കിറ്റ്‌സ് നഷ്‌ടമായത്.ബംഗളൂരുവിന്റെ തട്ടകമായ ചിന്നസ്വാമിയിലായിരുന്നു മത്സരം.

  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു

തുടർന്ന് ഡൽഹിയിലെ ഹോട്ടൽ മുറിയിലേക്ക് സാധനങ്ങൾ തിരികെ എത്തിച്ചപ്പോഴാണ് കിറ്റ്‌സ് നഷ്ടമായ വിവരം താരങ്ങൾ മനസിലാക്കുന്നത്. ഡൽഹി നായകൻ ഡേവിഡ് വാർണർ, യാഷ് ദുൾ, ഫിൽ സോൾട്ട്, മിച്ചൽ മാർഷ് എന്നിവരുടെ ബാറ്റുകളായിരുന്നു മോഷണം പോയത്. വിവരം അറിഞ്ഞതിന് പിന്നാലെ ഡൽഹി മാനേജ്‌മെന്റ് ബെംഗളൂരു പോലീസിൽ പരാതി നൽകുകയായിരുന്നു.

  ബെംഗളൂരു പബ്ബുകളിൽ അഴുകിയ ഇറച്ചിയും കാലാവധി കഴിഞ്ഞ പാൽ ഉൽപ്പന്നങ്ങളും: ഹൈ എൻഡ് റെസ്റ്റോറന്റുകളിൽ പിടിച്ചെടുത്തത്132 കിലോ കേടായ ഭക്ഷണം

കേസന്വേഷണത്തിനിടെ ചിന്നസ്വാമിയിൽ തന്നെ മോഷണം നടന്നതായി സംശയം ഉയർന്നിരുന്നു. ഇതിന്റെ ചുവടുപറ്റിയാണ് പോലീസ് പ്രതികളിലേക്ക് എത്തിച്ചത്. മോഷ്‌ടിക്കപ്പെട്ട ക്രിക്കറ്റ് കിറ്റ് കണ്ടെത്തിയതിന് ഡൽഹി ക്യാപിറ്റൽസ് നായകൻ ഡേവിഡ് വാർണർ പോലീസിന് നന്ദി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
[masterslider id="10"]

Related posts