മോഷണം പോയ കിറ്റ് തിരിച്ച് കിട്ടി, 2 പേർ അറസ്റ്റിൽ 

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബ് ഡൽഹി ക്യാപിറ്റൽസിൻറെ ക്രിക്കറ്റ് കിറ്റുകൾ മോഷ്‌ടിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ഡൽഹി മാനേജ്‌മെന്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബെംഗളൂരു കബ്ബൺ പാർക്ക് പോലീസാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും 17 ബാറ്റുകൾ, ഗ്ലൗവ്‌സ്, ഹെൽമെറ്റുകൾ, പാഡുകൾ എന്നിവയുൾപ്പെടെ നിരവധി സാധനങ്ങൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ക്രിക്കറ്റ് കളിക്കാനാണ് കിറ്റ് മോഷ്‌ടിച്ചതെന്ന് പ്രതികൾ സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി. ഈ മാസം 15ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിന് പിന്നാലെയാണ് ഡൽഹി ക്യാപിറ്റൽസിന്റെ ക്രിക്കറ്റ് കിറ്റ്‌സ്…

Read More