പുരുഷൻമാരുടെ വാഷ്റൂമിലും ഡയപ്പർ ചെയ്ഞ്ചിങ് റൂം ഒരുക്കി ബെംഗളൂരു എയർപോർട്ട്

ബെംഗളൂരു: സാധാരണയായി സ്ത്രീകളുടെ വാഷ്‌റൂമിനോട് ചേർന്നാണ് മാളുകളിലും എയർപോർട്ടുകളിലും മറ്റും കുട്ടികളുടെ ഡയപ്പർ ചെയ്‌ഞ്ചിങ് റൂം കണ്ടിട്ടുള്ളത്.

എന്നാല്‍ ആ സ്ഥിരം രീതികൾ മാറ്റിക്കുറിച്ചു കൊണ്ട് മാതൃകയായിരിക്കുകയാണ് ബെംഗളൂരു എയര്‍പോര്‍ട്ട്. പുരുഷന്‍മാരുടെ വാഷ്റൂമിനോടു ചേര്‍ന്നും ഒരു ഡയപ്പര്‍ ചെയ്ഞ്ചിങ് റൂം നിര്‍മിച്ചിരിക്കുകയാണ് വിമാനത്താവള അധികൃതര്‍.

സുഖത എന്ന യുവതിയാണ് ഈ വാർത്ത ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്.
”ഇത് ആഘോഷിക്കപ്പെടേണ്ട ഒരു കാര്യമാണ്. ബെംഗളൂരു എയര്‍പോര്‍ട്ടില്‍ പുരുഷന്‍മാരുടെ വാഷ്റൂമിനോടു ചേര്‍ന്ന് ഡയപ്പര്‍ ചെയ്ഞ്ചിങ് റൂം നിര്‍മിച്ചിരിക്കുന്നു. കുട്ടികളെ നോക്കേണ്ടത് സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമല്ല”, ചിത്രത്തിനൊപ്പം സുഖത ട്വീറ്റ് ചെയ്തു. ബെംഗളൂരു എയര്‍പോര്‍ട്ടിന്റെ ഒദ്യോ​ഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും സുഖതയുടെ ട്വീറ്റിനുള്ള മറുപടിയും എത്തിയിട്ടുണ്ട്. ”നിങ്ങളുടെ അഭിനന്ദനത്തിന് നന്ദി. ബെംഗളൂരു എയര്‍പോര്‍ട്ടിലെ ഡയപ്പര്‍ മാറ്റുന്ന സ്റ്റേഷന്‍ ലിംഗഭേദമില്ലാതെയാണ് നിര്‍മിച്ചിരിക്കുന്നത്. ഞങ്ങളുടെ ശുചിമുറികളുടെ ഒരു സവിശേഷതയാണ് അത്. അവ നന്നായിത്തന്നെ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്”, എന്നായിരുന്നു ബെംഗളൂരു എയര്‍പോര്‍ട്ടിന്റെ മറുപടി.

  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി

നിരവധി ആളുകളാണ് എയര്‍പോര്‍ട്ടിന്റെ ഈ പ്രവർത്തിയെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തുന്നത്. ഇത് പുരോ​ഗമനപരമായ നീക്കമാണെന്ന് ട്വീറ്റിനു താഴെ പലരും കമന്റ്‌ ചെയ്തു. ‘

  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'

കുട്ടികളെ സംബന്ധിച്ച്‌ അച്ഛനും അമ്മക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്നും നമ്മുടെ രാജ്യത്ത് നല്ല മാറ്റങ്ങള്‍ സംഭവിക്കുന്നുവെന്നും ഇത് പ്രതീക്ഷ നല്‍കുന്ന നീക്കമാണെന്നും അഭിപ്രായപ്പെടുന്നവരും നിരവധിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; നിരവധി പേർക്ക് പരുക്ക്, സർവീസുകൾ നിർത്തിവെച്ചു
[masterslider id="10"]

Related posts