പാനിപൂരി നിരോധിക്കാനൊരുങ്ങി സംസ്ഥാനം

ബെംഗളൂരു : കർണാടകത്തിൽ തട്ടുകടകളിൽനിന്നും ഹോട്ടലുകളിൽനിന്നും ലഭിക്കുന്ന പാനിപൂരിയിൽ കാൻസറിനുകാരണമാകുന്ന രാസവസ്തുക്കളുൾപ്പെടെയുള്ള കൃത്രിമ നിറങ്ങൾ ചേർക്കുന്നതായി കണ്ടെത്തൽ.

ഇതേത്തുടർന്ന് കൃത്രിമനിറങ്ങളും മറ്റ് രാസവസ്തുക്കളും ചേർത്ത പാനിപൂരി നിരോധിക്കാൻ ഭക്ഷ്യസുരക്ഷാവകുപ്പ് ഒരുങ്ങുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിച്ച 260 പാനി പൂരി സാംപിളുകൾ പരിശോധനക്കയച്ചതിൽ 43 സാംപിളുകളിൽ കാൻസറിനുകാരണമാകുന്ന രാസവസ്തുക്കളടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി.

  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ

പാനിപൂരി തയ്യാറാക്കുന്നതിൽ ചേർക്കുന്ന പൊടികളിലും സോസുകളിലുമാണ് രാസവസ്തുക്കളടങ്ങിയ കൃത്രിമനിറങ്ങൾ കണ്ടെത്തിയതെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

കൃത്രിമനിറങ്ങൾ ചേർത്ത കബാബുകൾ ഏതാനും ദിവസംമുമ്പ് ആരോഗ്യവകുപ്പ് നിരോധിച്ചിരുന്നു. ആരോഗ്യത്തിന് ഹാനികരമാണിതെന്ന് കണ്ടെത്തിയതിനെത്തുടർന്നായിരുന്നു നടപടി.

39 കബാബ് സാംപിളുകളിൽ എട്ടെണ്ണത്തിൽ കാൻസറിന്‌ കാരണമാകുന്ന കൃത്രിമനിറങ്ങൾ ചേർത്തതായി കണ്ടെത്തി.

ഇതേ കാരണത്താൽ കൃത്രിമനിറങ്ങൾ ചേർത്ത ഗോബി മഞ്ചൂരിയും പഞ്ഞിമിഠായിയും നിരോധിച്ച് മാർച്ചിൽ ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബി.എം.ടി.സി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാരും ജീവനക്കാരും; വീഡിയോ കാണാം
[masterslider id="10"]

Related posts