ജമ്മു കശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ:ജമ്മു കശ്മീരിലെ ശ്രീനഗറിനടുത്തുള്ള ലിഡ്വാസിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപെട്ടു . ഇന്ത്യൻ സൈന്യത്തിന്റെ ചിനാർ കോർപ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് നേരത്തെ ലിഡ്വാസിൽ സുരക്ഷാ സേന ഓപ്പറേഷൻ മഹാദേവ് ആരംഭിച്ചതായി പോസ്റ്റ് ചെയ്തിരുന്നു.  ഇതിന് പിന്നാലെ ആണ് ഭീകരരെ വധിച്ച വിവരം അറിയിച്ചത്.

  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!

“തീവ്രമായ വെടിവയ്പ്പിൽ മൂന്ന് ഭീകരരെ വധിച്ചു . ഓപ്പറേഷൻ തുടരുന്നു,” സൈന്യം ഒരു അപ്‌ഡേറ്റിൽ പറഞ്ഞു, ഓപ്പറേഷൻ ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് സൈന്യം കൂട്ടിച്ചേർത്തു. 

സൈന്യം, സിആർപിഎഫ്, ജമ്മു കശ്മീർ പോലീസ് എന്നിവരുടെ സംയുക്ത ഓപ്പറേഷനാണിത്. രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന ഹർവാനിലെ മുൾനാർ പ്രദേശത്ത് ഓപ്പറേഷൻ ആരംഭിച്ചത്. ഇവിടെ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട മൂന്നു പേരും ഭീകര സംഘടനകളുടെ ഉന്നതസ്ഥാനം വഹിക്കുന്നവരാണെന്നും സൈന്യം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്: മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എസ്.ഐയുടെ കരണത്തടച്ച് എം.എൽ.എയുടെ മകൾക്കെതിരെ കേസ്
[masterslider id="10"]

Related posts