ജമ്മു കശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ:ജമ്മു കശ്മീരിലെ ശ്രീനഗറിനടുത്തുള്ള ലിഡ്വാസിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപെട്ടു . ഇന്ത്യൻ സൈന്യത്തിന്റെ ചിനാർ കോർപ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് നേരത്തെ ലിഡ്വാസിൽ സുരക്ഷാ സേന ഓപ്പറേഷൻ മഹാദേവ് ആരംഭിച്ചതായി പോസ്റ്റ് ചെയ്തിരുന്നു.  ഇതിന് പിന്നാലെ ആണ് ഭീകരരെ വധിച്ച വിവരം അറിയിച്ചത്. “തീവ്രമായ വെടിവയ്പ്പിൽ മൂന്ന് ഭീകരരെ വധിച്ചു . ഓപ്പറേഷൻ തുടരുന്നു,” സൈന്യം ഒരു അപ്‌ഡേറ്റിൽ പറഞ്ഞു, ഓപ്പറേഷൻ ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് സൈന്യം കൂട്ടിച്ചേർത്തു.  സൈന്യം, സിആർപിഎഫ്, ജമ്മു കശ്മീർ പോലീസ് എന്നിവരുടെ സംയുക്ത ഓപ്പറേഷനാണിത്. രഹസ്യാന്വേഷണ…

Read More

കൗമാരക്കാരിയുടെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തിയ സംഭവത്തിൽ ഏഴ് പേർ അറസ്റ്റിൽ

ബെംഗളൂരു: കൗമാരക്കാരിയുടെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തിയ സംഭവത്തിൽ ഏഴ് പേർ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പ്രതിയും പിടിയിൽ ആയവരിൽ ഉൾപെടുന്നു. ബിഹാറിലെത്തിയാണ് കർണാടക പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത് 17 കാരിയുടെ മൃതദേഹമടങ്ങിയ സ്യൂട്ട് കേസ് ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിയുകയായിരുന്നു. കഴിഞ്ഞ മേയ് 21ന് ബെംഗളൂരു നഗരപരിധിയിലെ ചന്ദാപ്പുര റെയില്‍വേ മേല്‍പ്പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി മുറിച്ച് പെട്ടിയിലാക്കിയാണ് ഉപേക്ഷിച്ചത്.

Read More

സംസ്ഥാനത്തെ കടകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കാം; നിബന്ധനകൾ ഇങ്ങനെ

ബെംഗളൂരു: പത്തോ അതിലധികമോ ആളുകൾ ജോലി ചെയ്യുന്ന എല്ലാ കടകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും വർഷത്തിലെ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. 1961ലെ കർണാടക ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെൻ്റ് ആക്‌ട് അനുസരിച്ച് തൊഴിൽ വകുപ്പ് വെള്ളിയാഴ്ച ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. സാമ്പത്തിക പ്രവർത്തനം വർദ്ധിപ്പിക്കുന്നതിനും ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കുന്നതിനും ലക്ഷ്യമിട്ടാണ് തീരുമാനം. 2021 ജനുവരി രണ്ടിന് സർക്കാർ സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിജ്ഞാപനമനുസരിച്ച്, രാത്രി 8 മണിക്കും രാവിലെ 6 മണിക്കും ഇടയിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന…

Read More
Click Here to Follow Us