ഐപിഎൽ വാതുവെപ്പിൽ ഭർത്താവിന് നഷ്ടമായത് 1.5 കോടി; കടക്കാരുടെ ശല്യം കാരണം ഭാര്യ ആത്മഹത്യ ചെയ്തു

ബെംഗളൂരു : ഓൺലൈൻ ക്രിക്കറ്റ് വാതുവെപ്പിൽ ഭർത്താവിന് ഒരു കോടിയോളം രൂപ നഷ്ടപ്പെട്ടതിനെ ത്തുടർന്ന് പണം കടം കൊടുത്തവരുടെ ഉപദ്രവം കാരണം ഭാര്യ ജീവനൊടുക്കി.

ചിത്രദുർഗ സ്വദേശിയായ സർക്കാർ എൻജിനിയർ ദർശന്റെ ഭാര്യ രഞ്ജിതയാണ് (24) മരിച്ചത്. 2021-2023 കാലയളവിൽ ദർശൻ വിവിധ വ്യക്തികളിൽ നിന്നായി ഒരുകോടിയോളം രൂപ കടം വാങ്ങിയിരുന്നതായി പോലീസ് പറഞ്ഞു.

അഞ്ച് വർഷം മുമ്പാണ് ദർശനും രഞ്ജിതയും വിവാഹിതരായത്. ദമ്പതികൾക്ക് രണ്ട് വയസ്സുള്ള ഒരു കുട്ടിയുണ്ട്. മൈനർ ഇറിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിൽ എൻജിനീയറായിരുന്ന ദർശൻ ക്രിക്കറ്റ് വാതുവെപ്പിൽ പെട്ട് ഒന്നരക്കോടി രൂപയാണ് നഷ്ടമായത്.

  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം

കടം നൽകിയവർ പണം അടയ്ക്കാൻ ദിവസവും വീട്ടിലെത്തിയിരുന്നു. പണത്തിനായി ഇയാൾ വീടിന് സമീപം വന്ന് ദമ്പതികളെ പീഡിപ്പിക്കാറുണ്ടെന്ന് രഞ്ജിത മരണക്കുറിപ്പിൽ പറയുന്നു.

മരുമകൻ ദർശന് അനധികൃതമായി വായ്പ നൽകിയ 13 പേർക്കെതിരെ രഞ്ജിതയുടെ അച്ഛൻ വെങ്കിടേഷ് ഹോളൽകെരെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

വെങ്കിടേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 13 പേർക്കെതിരെ ഐപിസി 306 പ്രകാരം ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തു.

  രഹസ്യമായി വിവാഹം കഴിച്ചോ? മംഗല്യസൂത്ര വിവാദത്തിൽ പ്രതികരണവുമായി കങ്കണ റണാവത്ത്

സംഭവവുമായി ബന്ധപ്പെട്ട് ശിവ, ഗിരീഷ്, വെങ്കിടേഷ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവർ ഒളിവിലാണ്, ഹോളൽകെരെ പോലീസ് തിരച്ചിൽ നടത്തി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രിക്കസേര ഉറപ്പുള്ളത് തന്നെ: ഡി.കെ.ശിവകുമാര്‍
[masterslider id="10"]

Related posts