യുവ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡൻ്റ് ഡോക്ടർ അഭിരാമി ബാലകൃഷ്ണൻ ആണു മരിച്ചത്.

ഇന്നലെ വൈകിട്ടോടെയാണ് സംഭവം ഉണ്ടാകുന്നത്.

കഴിഞ്ഞ ദിവസം ഉൾപ്പെടെ ഓപി ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തി വെച്ചതാണെന്നാണ് പ്രാഥമിക വിവരം.

മരണ കാരണം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ വ്യക്തമാകൂ.

  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി

മെഡിക്കൽ കോളേജിന് സമീപത്തെ ഉള്ളൂർ പിടി ചാക്കോ നഗർ ഫ്ലാറ്റിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവിടെ പേയിം​ഗ് ഗസ്‌റ്റായാണ് അഭിരാമി താമസിക്കുന്നത്. തുടർന്ന് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വെള്ളനട സ്വദേശിനിയാണ്. മെഡിക്കല്‍ കോളേജ് പൊലീസ് സംഘം സംഭവസ്ഥലത്ത് പരിശോധന ​നടത്തി അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിൽ മുങ്ങി ബെംഗളൂരുവിലെ ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ മണിക്കൂറുകളോളം നീണ്ട വൻ ഗതാഗതക്കുരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൊന്നേ, നിന്നെ ഞാനിനി എന്ത് വിളിക്കും?: വിലയിടിഞ്ഞ് തരിപ്പണമായി സ്വർണം,
[masterslider id="10"]

Related posts