ബെംഗളൂരുവിൽ 20 കാരനായ ഫുഡ് ഡെലിവറി ബോയെ കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ.

ബെംഗളൂരു: ബെംഗളൂരുവിൽ വ്യാഴാഴ്ച രാത്രി 20 വയസ്സുള്ള ഫുഡ് ഡെലിവറി ബോയെ സുഹൃത്തുക്കൾ കൊലപ്പെടുത്തി. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ രാജഗോപാൽ നഗർ പോലീസ് അറസ്റ്റ് ചെയ്തു. ലഗ്ഗരെയിലെ ലവകുശനഗറിനടുത്ത് ഒരു നിസ്സാര കാര്യത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ കുനിഗൽ സ്വദേശിയായ അരുൺ കുമാറിനെ കൊല്ലപ്പെടുത്തിയത്. പ്രതികളായ കാർത്തിക് (22), ശശാങ്ക് (20), സാഗർ (20), ദർശൻ (22), കുശാൽ (20) എന്നിവർ ഭക്ഷണ വിതരണ ഏജന്റുമാരായിരുന്നു. വടികളും മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് കുമാറിനെ ആക്രമിച്ചതായും അദ്ദേഹത്തിന്റെ കണ്ണുകൾ, ചെവികൾ, നെഞ്ച് എന്നിവ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയത്.…

Read More

ചിന്നസ്വാമി സ്‌റ്റേഡിയ ദുരന്തം; പൊലീസ് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ പിൻവലിച്ച് കർണാടക സർക്കാർ

ബെംഗളൂരു : ആർസിബി വിജയാഘോഷത്തെ തുടർന്ന് ചിന്നസ്വാമി സ്‌റ്റേഡിയ ദുരന്തത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്‌ത പൊലീസ് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ പിൻവലിച്ച് കർണാടക സർക്കാർ. പൊലീസ് കമീഷണർ ബി. ദയാനന്ദ, അഡീഷണൽ പൊലീസ് കമീഷണർ വികാസ് കുമാർ വികാസ്, ഡെപ്യൂട്ടി പൊലീസ് കമീഷണർ ശേഖർ എച്ച്. ടെക്കണ്ണവർ എന്നിവരുടെ സസ്‌പെൻഷനാണ് പിൻവലിച്ചത്. ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുത്തതായി സ്ഥിരീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഔദ്യോഗികമായി സർക്കാർ പുറപ്പെടുവിച്ചു. ജൂൺ അഞ്ചിന് ചേർന്ന മന്ത്രി സഭ യോഗത്തിലായിരുന്നു കർണാടക സർക്കാർ അഞ്ച്…

Read More

കനത്ത മഴ; നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിൽ,അണക്കെട്ടുകൾ തുറന്ന് വിട്ട നടപടിക്കെതിരെ വ്യാപകവിമർശനം

ബെംഗളൂരു : കനത്ത മഴയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ജനജീവിതം ദുസഹമാക്കുന്ന തരത്തിൽ അണക്കെട്ടുകളിലെ വെള്ളം തുറന്നുവിട്ടതിനെതിരെ വ്യാപകപ്രതിഷേധം. മുന്നറിയിപ്പ് നൽകാതെ കബനി അണക്കെട്ട് തുറന്ന് വിട്ടതിനെ തുടർന്ന് സമീപപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. നഞ്ചൻഗുഡിലെ പരശുരാമ ക്ഷേത്രം വെള്ളത്തിൽ മുങ്ങി. കൃഷിയിടങ്ങൾ, വീടുകൾ, റോഡുകൾ എന്നിവയെല്ലാം വെള്ളത്തിലാണ്. സെക്കൻഡിൽ 85,000 ഘനയടി എന്ന കണക്കിലാണ് ഡാമിലെ ജലം തുറന്നു വിടുന്നത്. കുടകിലെ ഹാംരഗി അണക്കെട്ട്, തുംഗഭദ്ര അണക്കെട്ട് എന്നിവയും പൂർണമായും നിറഞ്ഞ അവസ്ഥയിലാണ്. അണക്കെട്ടുകൾ നിറയുമ്പോൾ ശാശ്വത പരിഹാരം കാണാതെ അവ തുറന്ന് വിട്ട് ജനങ്ങളുടെ…

Read More

ഷാർജയിൽ മരിച്ച കൊല്ലം സ്വദേശിനി അതുല്യയുടെ മരണം ആത്മഹത്യയെന്ന് പൊലീസ്; മൃതദേഹം നാളെ നാട്ടിലെത്തിക്കും

ഷാർജ : ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി കണ്ടെത്തിയ അതുല്യ ശേഖറിന്റേത് ആത്മഹത്യയെന്ന് പൊലീസ്. ഫോറൻസിക് പരിശോധനാ ഫലം അതുല്യയുടെ ഷാർജയിലുള്ള സഹോദരി അഖില ഗോകുലിന് നൽകി. അതുല്യയുടെ ഭർത്താവ് സതീഷിന് മരണത്തിൽ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി സഹോദരി അഖില ഷാർജ പൊലീസിന് പരാതി നൽകിയിരുന്നു. ഫോറൻസിക് പരിശോധനഫലം ലഭിച്ച സാഹചര്യത്തിൽ നിലവിൽ മോർച്ചറിയിലുള്ള അതുല്യയുടെ മൃതദേഹം നടപടികൾക്ക് ശേഷം വരും ദിവസം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്നാണ് സൂചന. ജൂലൈ മാസം 19-ന് പുലർച്ചെയാണ് അതുല്യയെ ഷാർജ റോളയിലെ ഫ്ലാറ്റിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ…

Read More

ധർമ്മസ്ഥല കൂട്ടക്കൊല ആരോപണം; മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തിയ 15ലധികം ഇടങ്ങളിൽ സ്പോട്ട് മാർക്കിങ് പൂർത്തിയാക്കി എസ്.ഐ.ടി

ബെംഗളൂരു : ധർമ്മസ്ഥല കൂട്ടക്കൊല ആരോപണത്തിൽ വെളിപ്പെടുത്തൽ നടത്തിയ ശുചീകരണത്തൊഴിലാളിയുമായി തെളിവെടുപ്പ് നടത്തി പ്രത്യേക അന്വേഷണ സംഘം. മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തിയ 15ലധികം ഇടങ്ങൾ അന്വേഷണ സംഘം മാർക്ക് മാർക്ക് ചെയ്തു. മൊഴിയിൽ വസ്തുതയുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അന്വേഷണ സംഘം സ്പോട്ട് മാർക്കിങ് നടപടികൾ വേഗത്തിലാക്കിയത്. സ്നാനഘട്ടത്തിന് സമീപ ത്തായി വീണ്ടും മൂന്ന് സ്പോട്ടുകൾ കൂടി മാർക്ക് ചെയ്തു. വേഗത്തിൽ നടപടികൾ പൂർത്തിയാക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. 13 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തിയ ഇടത്തും ശുചീകരണ തൊഴിലാളിയെ എത്തിച്ച് സ്‌പോട്ട്…

Read More

ഈ പാലത്തിലൂടെയുള്ള വാഹന ഗതാഗതം നിർത്തിവച്ചു; യാത്രക്കാർ കുടുങ്ങി

ബെംഗളൂരു: മൺസൂൺ മഴയെ തുടർന്ന് തുംഗഭദ്ര റിസർവോയർ നിറഞ്ഞു, 80,000 ക്യുസെക്സിൽ കൂടുതൽ വെള്ളം നദിയിലേക്ക് തുറന്നുവിടുന്നു. ഇതുമൂലം ജില്ലയിലെ കാംപ്ലി പട്ടണത്തിലെ ഫോർട്ട് ഏരിയയ്ക്ക് സമീപം തുംഗഭദ്ര നദിക്ക് കുറുകെ നിർമ്മിച്ച പാലം മുങ്ങൽ ഭീഷണി നേരിടുകയാണ്. ഇത് വാഹനമോടിക്കുന്നവർക്ക് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കും. അതുകൊണ്ട് തന്നെ ഈ പാലത്തിലൂടെയുള്ള വാഹന ഗതാഗതം നിലവിൽ നിർത്തിവച്ചിരിക്കുകയാണ് കാംപ്ലിയെയും ഗംഗാവതിയെയും ബന്ധിപ്പിക്കുന്ന പാലമാണിത്. മഴ കൂടുന്നതിനനുസരിച്ച് ജലസംഭരണിയിലേക്കുള്ള നീരൊഴുക്കും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ക്രെസ്റ്റ് ഗേറ്റുകൾ അടഞ്ഞുകിടക്കുന്നുവെന്ന റിപ്പോർട്ടുകളെത്തുടർന്ന്, വിദഗ്ദ്ധരുടെ ഉപദേശപ്രകാരം ഇത്തവണ ജലസംഭരണിയിൽ 80 ടിഎംസി…

Read More

ബെംഗളൂരു വിമാനത്താവളത്തിനും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ഓഫീസിനും ബോംബ് ഭീഷണി

ബെംഗളൂരു: കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ഓഫീസിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തി അജ്ഞാത ഇമെയിൽ ലഭിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തിയെങ്കിലും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്താനായിട്ടില്ലാത്തതിനാൽ ഇത് വ്യാജ ഭീഷണിയാണെന്ന് കണ്ടെത്തി. അന്വേഷണം പുരോഗമിക്കുകയാണ്. ശനിയാഴ്ച (ജൂലൈ 26) രാവിലെ 9 മണിയോടെ കെമ്പെഗൗഡ വിമാനത്താവളത്തിലെ ടെർമിനൽ മാനേജരുടെ വിലാസത്തിലേക്ക് അജ്ഞാതമായ ഒരു ഇമെയിലിൽ നിന്ന് ഒരു ഭീഷണി സന്ദേശം ലഭിച്ചു. വിമാനത്താവളത്തിലെ ടെർമിനൽ 2 ൽ ഒരു സ്ഫോടകവസ്തു സ്ഥാപിച്ചിട്ടുണ്ടെന്നും അത് രാവിലെ 11 മണിയോടെ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു…

Read More

ഉറക്കഗുളിക ഓർഡർ ചെയ്‌തത്‌ ഓൺലൈനായി; വൻ തട്ടിപ്പിൽ യുവതിക്ക് നഷ്ടമായത് 77 ലക്ഷം

ന്യൂഡൽഹി: ഓൺലൈൻ ലൈൻ വഴി ഉറക്ക ഗുളിക വാങ്ങാൻ ശ്രമിച്ച യുവതി ഇരയായത് വൻ തട്ടിപ്പിന്. ഡൽഹിയിലെ വസന്ത് കുഞ്ചിലാണ് സംഭവം. 77 ലക്ഷം രൂപ യുവതിക്ക് നഷ്ടമായി. നാഡീസംബന്ധമായ അസുഖത്തിന് കഴിക്കാറുള്ള മരുന്ന് ഓണ്‍ലൈനായി ഓർഡർ ചെയ്തതിന് പിന്നാലെ യുവതിക്ക് ഒരു കോൾ വന്നു. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഓഫിസറുടെ വ്യാജ കോളായിരുന്നു അത്. നിയമ വിരുദ്ധമായ മരുന്നുകളാണ് വാങ്ങിയതെന്നും മയക്കുമരുന്ന് വിതരണക്കാരിയാണെന്ന് സംശയമുണ്ടെന്നും വിളിച്ചയാൾ യുവതിയോട് പറഞ്ഞു. ഫോൺകോളിന് പിന്നിലെ ചതി തിരിച്ചറിയാത്ത യുവതി പരിശോധക്കായി ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ നൽകണമെന്ന…

Read More

16 മാസത്തിനിടെ കർണാടകയിൽ ആത്മഹത്യ ചെയ്‌തത്‌ 981 കർഷകർ; പരസ്പരം കുറ്റപ്പെടുത്തി കോൺഗ്രസും ബി.ജെ.പിയും

ബെംഗളൂരു : കർണാടകയിൽ 16 മാസത്തിനിടെ ആത്മഹത്യ ചെയ്‌തത്‌ 981 കർഷകർ. 825 കർഷകർ കാർഷിക വിളകളുടെ നഷ്ട്ടങ്ങൾകൊണ്ടും 138 പേർ മറ്റു കാരണങ്ങൾ കൊണ്ടുമാണ് ആത്മഹത്യ ചെയ്തതെന്നാന്ന് ഔദ്യോഗിക റിപോർട്ട്. ആത്മഹത്യ ചെയ്ത 807 കർഷകരുടെ കുടുംബങ്ങൾക്കാണ് സർക്കാർ ഇതുവരെ നഷ്ടപരിഹാരം നൽകിയത്. നഷ്ടപരിഹാരം നൽകേണ്ട 18 പേർക്ക് കൂടെയുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സർക്കാർ വ്യക്തമാക്കി. ഏറ്റവും കൂടുതൽ ആത്മഹത്യകൾ റിപ്പോർട്ട് കർണാടകയിലെ ഹാവേരി ജില്ലയിലാണ്. 128 കർഷകരാണ് ഇവിടെ മാത്രമായി ആത്മഹത്യ ചെയ്തത്. മൈസൂരുവിൽ 73 , ധാർവാഡ് ജില്ലയിൽ 72,…

Read More

ജമ്മു കശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ:ജമ്മു കശ്മീരിലെ ശ്രീനഗറിനടുത്തുള്ള ലിഡ്വാസിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപെട്ടു . ഇന്ത്യൻ സൈന്യത്തിന്റെ ചിനാർ കോർപ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് നേരത്തെ ലിഡ്വാസിൽ സുരക്ഷാ സേന ഓപ്പറേഷൻ മഹാദേവ് ആരംഭിച്ചതായി പോസ്റ്റ് ചെയ്തിരുന്നു.  ഇതിന് പിന്നാലെ ആണ് ഭീകരരെ വധിച്ച വിവരം അറിയിച്ചത്. “തീവ്രമായ വെടിവയ്പ്പിൽ മൂന്ന് ഭീകരരെ വധിച്ചു . ഓപ്പറേഷൻ തുടരുന്നു,” സൈന്യം ഒരു അപ്‌ഡേറ്റിൽ പറഞ്ഞു, ഓപ്പറേഷൻ ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് സൈന്യം കൂട്ടിച്ചേർത്തു.  സൈന്യം, സിആർപിഎഫ്, ജമ്മു കശ്മീർ പോലീസ് എന്നിവരുടെ സംയുക്ത ഓപ്പറേഷനാണിത്. രഹസ്യാന്വേഷണ…

Read More
Click Here to Follow Us