കനത്ത മഴ; നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിൽ,അണക്കെട്ടുകൾ തുറന്ന് വിട്ട നടപടിക്കെതിരെ വ്യാപകവിമർശനം

ബെംഗളൂരു : കനത്ത മഴയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ജനജീവിതം ദുസഹമാക്കുന്ന തരത്തിൽ അണക്കെട്ടുകളിലെ വെള്ളം തുറന്നുവിട്ടതിനെതിരെ വ്യാപകപ്രതിഷേധം.

മുന്നറിയിപ്പ് നൽകാതെ കബനി അണക്കെട്ട് തുറന്ന് വിട്ടതിനെ തുടർന്ന് സമീപപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.

നഞ്ചൻഗുഡിലെ പരശുരാമ ക്ഷേത്രം വെള്ളത്തിൽ മുങ്ങി. കൃഷിയിടങ്ങൾ, വീടുകൾ, റോഡുകൾ എന്നിവയെല്ലാം വെള്ളത്തിലാണ്.

  രാഷ്ട്രീയം അടിമുടി അഴിമതി: വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധാരമയ്യ

സെക്കൻഡിൽ 85,000 ഘനയടി എന്ന കണക്കിലാണ് ഡാമിലെ ജലം തുറന്നു വിടുന്നത്.
കുടകിലെ ഹാംരഗി അണക്കെട്ട്, തുംഗഭദ്ര അണക്കെട്ട് എന്നിവയും പൂർണമായും നിറഞ്ഞ അവസ്ഥയിലാണ്.

അണക്കെട്ടുകൾ നിറയുമ്പോൾ ശാശ്വത പരിഹാരം കാണാതെ അവ തുറന്ന് വിട്ട് ജനങ്ങളുടെ ജീവിതം ബുദ്ധിമുട്ടിക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് നാട്ടുകാരുടെ ഭഗത്ത് നിന്നും ഉയരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts