ബെംഗളൂരു : കനത്ത മഴയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ജനജീവിതം ദുസഹമാക്കുന്ന തരത്തിൽ അണക്കെട്ടുകളിലെ വെള്ളം തുറന്നുവിട്ടതിനെതിരെ വ്യാപകപ്രതിഷേധം. മുന്നറിയിപ്പ് നൽകാതെ കബനി അണക്കെട്ട് തുറന്ന് വിട്ടതിനെ തുടർന്ന് സമീപപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. നഞ്ചൻഗുഡിലെ പരശുരാമ ക്ഷേത്രം വെള്ളത്തിൽ മുങ്ങി. കൃഷിയിടങ്ങൾ, വീടുകൾ, റോഡുകൾ എന്നിവയെല്ലാം വെള്ളത്തിലാണ്. സെക്കൻഡിൽ 85,000 ഘനയടി എന്ന കണക്കിലാണ് ഡാമിലെ ജലം തുറന്നു വിടുന്നത്. കുടകിലെ ഹാംരഗി അണക്കെട്ട്, തുംഗഭദ്ര അണക്കെട്ട് എന്നിവയും പൂർണമായും നിറഞ്ഞ അവസ്ഥയിലാണ്. അണക്കെട്ടുകൾ നിറയുമ്പോൾ ശാശ്വത പരിഹാരം കാണാതെ അവ തുറന്ന് വിട്ട് ജനങ്ങളുടെ…
Read More