ഷാർജയിൽ മരിച്ച കൊല്ലം സ്വദേശിനി അതുല്യയുടെ മരണം ആത്മഹത്യയെന്ന് പൊലീസ്; മൃതദേഹം നാളെ നാട്ടിലെത്തിക്കും

ഷാർജ : ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി കണ്ടെത്തിയ അതുല്യ ശേഖറിന്റേത് ആത്മഹത്യയെന്ന് പൊലീസ്. ഫോറൻസിക് പരിശോധനാ ഫലം അതുല്യയുടെ ഷാർജയിലുള്ള സഹോദരി അഖില ഗോകുലിന് നൽകി.

അതുല്യയുടെ ഭർത്താവ് സതീഷിന് മരണത്തിൽ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി സഹോദരി അഖില ഷാർജ പൊലീസിന് പരാതി നൽകിയിരുന്നു.

  ലോകത്തിലെ മികച്ച അഞ്ച് ജലവിതരണ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ബി.ഡബ്ല്യു.എസ്.എസ്.ബി

ഫോറൻസിക് പരിശോധനഫലം ലഭിച്ച സാഹചര്യത്തിൽ നിലവിൽ മോർച്ചറിയിലുള്ള അതുല്യയുടെ മൃതദേഹം നടപടികൾക്ക് ശേഷം വരും ദിവസം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്നാണ് സൂചന.

ജൂലൈ മാസം 19-ന് പുലർച്ചെയാണ് അതുല്യയെ ഷാർജ റോളയിലെ ഫ്ലാറ്റിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് സതീഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇത് ഇരട്ടി മധുരം!!! ഡി.കെ. ശിവകുമാറിന് അപ്രതീക്ഷിത 'സ്ഥാനക്കയറ്റം';
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts