ഷാർജയിൽ മരിച്ച കൊല്ലം സ്വദേശിനി അതുല്യയുടെ മരണം ആത്മഹത്യയെന്ന് പൊലീസ്; മൃതദേഹം നാളെ നാട്ടിലെത്തിക്കും

ഷാർജ : ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി കണ്ടെത്തിയ അതുല്യ ശേഖറിന്റേത് ആത്മഹത്യയെന്ന് പൊലീസ്. ഫോറൻസിക് പരിശോധനാ ഫലം അതുല്യയുടെ ഷാർജയിലുള്ള സഹോദരി അഖില ഗോകുലിന് നൽകി. അതുല്യയുടെ ഭർത്താവ് സതീഷിന് മരണത്തിൽ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി സഹോദരി അഖില ഷാർജ പൊലീസിന് പരാതി നൽകിയിരുന്നു. ഫോറൻസിക് പരിശോധനഫലം ലഭിച്ച സാഹചര്യത്തിൽ നിലവിൽ മോർച്ചറിയിലുള്ള അതുല്യയുടെ മൃതദേഹം നടപടികൾക്ക് ശേഷം വരും ദിവസം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്നാണ് സൂചന. ജൂലൈ മാസം 19-ന് പുലർച്ചെയാണ് അതുല്യയെ ഷാർജ റോളയിലെ ഫ്ലാറ്റിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ…

Read More

കൊല്ലം സ്വദേശിനി അതുല്ല്യ ഷാർജയിൽ മരിച്ച സംഭവം : ഭർത്താവ് സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്

കൊല്ലം : ഷാർജയിൽ കൊല്ലം സ്വദേശിനിയെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. ചവറ തെക്കുംഭാഗം സ്വദേശിനിയായ അതുല്യ (28) നെയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ശാസ്താംകോട്ട സ്വദേശി ഭർത്താവ് സതീഷിനെതിരെയാണ് കേസ്. സ്ത്രീധന പീഡനം, ശാരീരിക പീഡനം എന്നീ ഗുരുതര വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്. അതുല്യയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് കേസ്. മകളുടേത് ആത്മഹത്യയല്ലെന്നും സതീഷ് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി എന്നാണ് കുടുംബത്തിൻ്റെ ആരോപണം. ഇതിന് തെളിവായി, സതീഷ് അതുല്യയെ മർദ്ദിക്കുന്നതിൻ്റെയും ഭീഷണിപ്പെടുത്തുന്നതിൻ്റെയും…

Read More
Click Here to Follow Us