കൊല്ലം സ്വദേശിനി അതുല്ല്യ ഷാർജയിൽ മരിച്ച സംഭവം : ഭർത്താവ് സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്

കൊല്ലം : ഷാർജയിൽ കൊല്ലം സ്വദേശിനിയെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്.

ചവറ തെക്കുംഭാഗം സ്വദേശിനിയായ അതുല്യ (28) നെയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

ശാസ്താംകോട്ട സ്വദേശി ഭർത്താവ് സതീഷിനെതിരെയാണ് കേസ്. സ്ത്രീധന പീഡനം, ശാരീരിക പീഡനം എന്നീ ഗുരുതര വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്. അതുല്യയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് കേസ്.

  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!

മകളുടേത് ആത്മഹത്യയല്ലെന്നും സതീഷ് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി എന്നാണ് കുടുംബത്തിൻ്റെ ആരോപണം.

ഇതിന് തെളിവായി, സതീഷ് അതുല്യയെ മർദ്ദിക്കുന്നതിൻ്റെയും ഭീഷണിപ്പെടുത്തുന്നതിൻ്റെയും വീഡിയോ ദൃശ്യങ്ങൾ കുടുംബം പൊലീസിന് കൈമാറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts