മൈസൂരുവിൽ 2,500 കോടി രൂപയുടെ വികസന പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു : ബിജെപി, ജെഡിഎസ്‌ നുണകൾക്കുള്ള മറുപടിയാണ് സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.

മൈസൂരുവിൽ 2,500 കോടി രൂപയുടെ വികസന പ്രവൃത്തികളുടെ ഉദ്ഘാടന വേളയിൽ കർണാടക സർക്കാർ സംഘടിപ്പിച്ച ‘സാധനാ സമാവേശ’യിൽ സംസാരിക്കവെയാണ് അദ്ദേഹത്തിൻ്റെ പരാമർശം.

നാടിൻ്റെ വിൿസനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷപാർട്ടികളുമായി തുറന്ന ചർച്ചയ്ക്ക് തയ്യറാണെന്ന് പറഞ്ഞ അദ്ദേഹം

  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി

സർക്കാരിന് വികസനത്തിന് ആവശ്യമായ ഫണ്ടില്ലെന്ന ബിജെപിയുടെ പ്രചാരണം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതെസമയം ബിജെപി മൈസൂരുവിൻ്റെ വികസനത്തിൽ നൽകിയ സംഭാവനകളുടെ പട്ടിക പുറത്തുവിടാൻ ധൈര്യമുണ്ടോയെന്നും സിദ്ധരാമയ്യ വെല്ലുവിളിച്ചു.

മൈസൂരു മാഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രി എച്ച്.സി. മഹാദേവപ്പ, മന്ത്രി കെ. വെങ്കടേഷ് തുടങ്ങിയവർ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts