ധർമ്മസ്ഥല കൂട്ടക്കൊല ആരോപണം; മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തിയ 15ലധികം ഇടങ്ങളിൽ സ്പോട്ട് മാർക്കിങ് പൂർത്തിയാക്കി എസ്.ഐ.ടി

ബെംഗളൂരു : ധർമ്മസ്ഥല കൂട്ടക്കൊല ആരോപണത്തിൽ വെളിപ്പെടുത്തൽ നടത്തിയ ശുചീകരണത്തൊഴിലാളിയുമായി തെളിവെടുപ്പ് നടത്തി പ്രത്യേക അന്വേഷണ സംഘം.

മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തിയ 15ലധികം ഇടങ്ങൾ അന്വേഷണ സംഘം മാർക്ക് മാർക്ക് ചെയ്തു.

മൊഴിയിൽ വസ്തുതയുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അന്വേഷണ സംഘം സ്പോട്ട് മാർക്കിങ് നടപടികൾ വേഗത്തിലാക്കിയത്. സ്നാനഘട്ടത്തിന് സമീപ ത്തായി വീണ്ടും മൂന്ന് സ്പോട്ടുകൾ കൂടി മാർക്ക് ചെയ്തു.

  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

വേഗത്തിൽ നടപടികൾ പൂർത്തിയാക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. 13 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തിയ ഇടത്തും ശുചീകരണ തൊഴിലാളിയെ എത്തിച്ച് സ്‌പോട്ട് മാർക്ക് നടത്തും.

മാർകിങ് പൂർത്തിയായതിന് ശേഷം മാർക്ക് ചെയ്ത സ്പോട്ടുകൾ കുഴിച്ച് പരിശോധന നടത്തും. ആദ്യഘട്ടം പൂർത്തിയാക്കി നാളെ തന്നെ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിക്കും.
ഇതിന് പിന്നാലെയാണ് തുടർനടപടികൾ സ്വീകരിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോബിൻ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും"; റോബിന്റെ വിഡിയോ പുറത്തുവിട്ട് വേദലക്ഷ്മി; സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളും, തെളിവുകളും പുറത്ത്
[masterslider id="10"]

Related posts