ധർമ്മസ്ഥല കൂട്ടക്കൊല ആരോപണം; മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തിയ 15ലധികം ഇടങ്ങളിൽ സ്പോട്ട് മാർക്കിങ് പൂർത്തിയാക്കി എസ്.ഐ.ടി

ബെംഗളൂരു : ധർമ്മസ്ഥല കൂട്ടക്കൊല ആരോപണത്തിൽ വെളിപ്പെടുത്തൽ നടത്തിയ ശുചീകരണത്തൊഴിലാളിയുമായി തെളിവെടുപ്പ് നടത്തി പ്രത്യേക അന്വേഷണ സംഘം. മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തിയ 15ലധികം ഇടങ്ങൾ അന്വേഷണ സംഘം മാർക്ക് മാർക്ക് ചെയ്തു. മൊഴിയിൽ വസ്തുതയുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അന്വേഷണ സംഘം സ്പോട്ട് മാർക്കിങ് നടപടികൾ വേഗത്തിലാക്കിയത്. സ്നാനഘട്ടത്തിന് സമീപ ത്തായി വീണ്ടും മൂന്ന് സ്പോട്ടുകൾ കൂടി മാർക്ക് ചെയ്തു. വേഗത്തിൽ നടപടികൾ പൂർത്തിയാക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. 13 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തിയ ഇടത്തും ശുചീകരണ തൊഴിലാളിയെ എത്തിച്ച് സ്‌പോട്ട്…

Read More

ധർമസ്ഥലകേസ്; മണ്ണ് നീക്കി പരിശോധന മറ്റന്നാൾ : കണ്ടെത്തിയ തലയോട്ടിയിലെ മണ്ണും പരിശോധിക്കും

ബെംഗളൂരു: ധര്‍മസ്ഥല കൂട്ടക്കൊല ആരോപണത്തിൽ ശുചീകരണ തൊഴിലാളിയുടെ മൊഴിയെടുപ്പ് നാളെയും മറ്റന്നാളും തുടരും. കോടതിയില്‍ ഹാജരാക്കിയ തലയോട്ടിയിലെ മണ്ണ്, ധര്‍മസ്ഥലയിലെ മണ്ണ് എന്നിവ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. നിലവിലെ മൊഴിയെടുപ്പ് രണ്ട് ക്യാമറകളിലായി അന്വേഷണ സംഘം റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് എവിടെയൊക്കെയാണ് മൃതദേഹം കുഴിച്ചിട്ടത് എന്നതിനെ സംബന്ധിച്ച് ശുചീകരണ തൊഴിലാളി ഇന്ന് അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. ക്ഷേത്ര പരിസരത്ത് മാത്രമല്ല മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലെ വനമേഖലയിലും മൃതദേഹങ്ങള്‍ കുഴിച്ചിട്ടുണ്ടെന്ന് ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയിരുന്നു. അതെസമയം സുതാര്യവും, നിഷ്പക്ഷവുമായ അന്വേഷണം നടത്തുന്നതിൻ്റെ ഭാഗമായി…

Read More

ധർമ്മസ്ഥല കൂട്ടക്കൊല ആരോപണം; പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് പിന്മാറി ഡി.സി.പി സൗമ്യലത

ബെംഗളൂരു : ധർമ്മസ്ഥല കൂട്ടക്കൊല ആരോപണവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് (എസ്.ഐ.ടി) പിന്മാറി സി.എ.ആർ സെൻട്രൽ ഡി.സി.പി സൗമ്യ ലത. കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കർണാടക സർക്കാർ രൂപവത്കരിച്ചത്. ഡി.ജി.പി പ്രണവ് മൊഹന്തിയെ തലവനാക്കിയാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ആഭ്യന്തര മന്ത്രി ജി. പരമേശ്വര പിന്മാറ്റം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഡി.സി.പി സൗമ്യ ലതയ്ക്ക് പകരം മറ്റൊരാളെ സംഘത്തിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതെസമയം പിന്മാറ്റത്തിനിടയാക്കിയ കാരണം ദുരൂഹമാണ്. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നൂറിലേറെ പെൺകുട്ടികളുടെയും…

Read More

ധർമ്മസ്ഥല കൂട്ടക്കൊല ആരോപണം; എസ്‌ഐടി സംഘത്തെ സഹായിക്കാൻ 20 പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ച് കർണാടക സർക്കാർ

ബെംഗളൂരു: ധർമ്മസ്ഥല കൂട്ടക്കൊല ആരോപണത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) സഹായിക്കാൻ 20 പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ച് കർണാടക സർക്കാർ. ജൂലൈ 19ന് സർക്കാർ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഇന്റേണൽ സെക്യൂരിറ്റി ഡിവിഷൻ) പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലാണ് എസ്‌ഐടി രൂപീകരിച്ചത്. ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് (റിക്രൂട്ട്‌മെന്റ്) എംഎൻ അനുചേത്, ഐപിഎസ് ഓഫീസർമാരായ സൗമ്യലത എസ്‌കെ, ജി.എന്നിവരും സംഘത്തിലുണ്ട്. കേസിൽ സത്യസന്ധവും സുതാര്യവുമായ അന്വേഷണം നടത്തി വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

Read More
Click Here to Follow Us