ധർമസ്ഥലകേസ്; മണ്ണ് നീക്കി പരിശോധന മറ്റന്നാൾ : കണ്ടെത്തിയ തലയോട്ടിയിലെ മണ്ണും പരിശോധിക്കും

ബെംഗളൂരു: ധര്‍മസ്ഥല കൂട്ടക്കൊല ആരോപണത്തിൽ ശുചീകരണ തൊഴിലാളിയുടെ മൊഴിയെടുപ്പ് നാളെയും മറ്റന്നാളും തുടരും.

കോടതിയില്‍ ഹാജരാക്കിയ തലയോട്ടിയിലെ മണ്ണ്, ധര്‍മസ്ഥലയിലെ മണ്ണ് എന്നിവ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും.

നിലവിലെ മൊഴിയെടുപ്പ് രണ്ട് ക്യാമറകളിലായി അന്വേഷണ സംഘം റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.

ക്ഷേത്ര പരിസരത്ത് എവിടെയൊക്കെയാണ് മൃതദേഹം കുഴിച്ചിട്ടത് എന്നതിനെ സംബന്ധിച്ച് ശുചീകരണ തൊഴിലാളി ഇന്ന് അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു.

  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും

ക്ഷേത്ര പരിസരത്ത് മാത്രമല്ല മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലെ വനമേഖലയിലും മൃതദേഹങ്ങള്‍ കുഴിച്ചിട്ടുണ്ടെന്ന് ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയിരുന്നു.

അതെസമയം സുതാര്യവും, നിഷ്പക്ഷവുമായ അന്വേഷണം നടത്തുന്നതിൻ്റെ ഭാഗമായി
സംഘം പ്രത്യേക ഹെല്പ് ഡസ്‌ക് ഓഫീസ് ബെല്‍ത്തങ്ങാടിയില്‍ ഉടന്‍ തുറക്കും.

2003ല്‍ ധര്‍മസ്ഥലയില്‍ വെച്ച് കാണാതായ അനന്യ ഭട്ടിന്റെ തിരോധാനക്കേസും പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തിട്ടുണ്ട്.

ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിനാണ് ധര്‍മസ്ഥല കേസിൻ്റെ അന്വേഷണ ചുമതല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts