ധർമ്മസ്ഥല കൂട്ടക്കൊല ആരോപണം; പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് പിന്മാറി ഡി.സി.പി സൗമ്യലത

ബെംഗളൂരു : ധർമ്മസ്ഥല കൂട്ടക്കൊല ആരോപണവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച
പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് (എസ്.ഐ.ടി) പിന്മാറി സി.എ.ആർ സെൻട്രൽ ഡി.സി.പി സൗമ്യ ലത.

കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കർണാടക സർക്കാർ രൂപവത്കരിച്ചത്.
ഡി.ജി.പി പ്രണവ് മൊഹന്തിയെ തലവനാക്കിയാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്.

  ഇഡി വാഹനം ആക്രമിച്ച സംഭവം: മുഖ്യമന്ത്രി വി ഡി സതീശന് അതൃപ്തി; മ്യൂസിയം എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടിക്ക് സാധ്യത

ആഭ്യന്തര മന്ത്രി ജി. പരമേശ്വര പിന്മാറ്റം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഡി.സി.പി സൗമ്യ ലതയ്ക്ക് പകരം മറ്റൊരാളെ സംഘത്തിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതെസമയം പിന്മാറ്റത്തിനിടയാക്കിയ കാരണം ദുരൂഹമാണ്.

ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നൂറിലേറെ പെൺകുട്ടികളുടെയും സ്​ത്രീകളുടെയും മൃതദേഹങ്ങൾ നിർബന്ധപൂർവം കുഴിച്ചിടേണ്ടി വന്നെന്ന ശുചീകരണ ജീവനക്കാരൻ്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) സർക്കാർ രൂപീകരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts