ഉറക്കഗുളിക ഓർഡർ ചെയ്‌തത്‌ ഓൺലൈനായി; വൻ തട്ടിപ്പിൽ യുവതിക്ക് നഷ്ടമായത് 77 ലക്ഷം

ന്യൂഡൽഹി: ഓൺലൈൻ ലൈൻ വഴി ഉറക്ക ഗുളിക വാങ്ങാൻ ശ്രമിച്ച യുവതി ഇരയായത് വൻ തട്ടിപ്പിന്. ഡൽഹിയിലെ വസന്ത് കുഞ്ചിലാണ് സംഭവം. 77 ലക്ഷം രൂപ യുവതിക്ക് നഷ്ടമായി. നാഡീസംബന്ധമായ അസുഖത്തിന് കഴിക്കാറുള്ള മരുന്ന് ഓണ്‍ലൈനായി ഓർഡർ ചെയ്തതിന് പിന്നാലെ യുവതിക്ക് ഒരു കോൾ വന്നു. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഓഫിസറുടെ വ്യാജ കോളായിരുന്നു അത്. നിയമ വിരുദ്ധമായ മരുന്നുകളാണ് വാങ്ങിയതെന്നും മയക്കുമരുന്ന് വിതരണക്കാരിയാണെന്ന് സംശയമുണ്ടെന്നും വിളിച്ചയാൾ യുവതിയോട് പറഞ്ഞു. ഫോൺകോളിന് പിന്നിലെ ചതി തിരിച്ചറിയാത്ത യുവതി പരിശോധക്കായി ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ നൽകണമെന്ന…

Read More
Click Here to Follow Us