ഉറക്കഗുളിക ഓർഡർ ചെയ്‌തത്‌ ഓൺലൈനായി; വൻ തട്ടിപ്പിൽ യുവതിക്ക് നഷ്ടമായത് 77 ലക്ഷം

ന്യൂഡൽഹി: ഓൺലൈൻ ലൈൻ വഴി ഉറക്ക ഗുളിക വാങ്ങാൻ ശ്രമിച്ച യുവതി ഇരയായത് വൻ തട്ടിപ്പിന്. ഡൽഹിയിലെ വസന്ത് കുഞ്ചിലാണ് സംഭവം.

77 ലക്ഷം രൂപ യുവതിക്ക് നഷ്ടമായി. നാഡീസംബന്ധമായ അസുഖത്തിന് കഴിക്കാറുള്ള മരുന്ന് ഓണ്‍ലൈനായി ഓർഡർ ചെയ്തതിന് പിന്നാലെ യുവതിക്ക് ഒരു കോൾ വന്നു.

നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഓഫിസറുടെ വ്യാജ കോളായിരുന്നു അത്. നിയമ വിരുദ്ധമായ മരുന്നുകളാണ് വാങ്ങിയതെന്നും മയക്കുമരുന്ന് വിതരണക്കാരിയാണെന്ന് സംശയമുണ്ടെന്നും വിളിച്ചയാൾ യുവതിയോട് പറഞ്ഞു.

ഫോൺകോളിന് പിന്നിലെ ചതി തിരിച്ചറിയാത്ത യുവതി പരിശോധക്കായി ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ നൽകണമെന്ന കാര്യം വിശ്വാസിച്ചു. വിവരങ്ങൾ നൽകിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും ഭീക്ഷണിപ്പെടുത്തി.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

ഭയം തോന്നി യുവതി യുവതി മൂന്ന് ലക്ഷം രൂപ പല ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകി.പ്രശ്നം അവസാനിച്ചുവെന്ന് കരുതിയ യുവതിക്ക് 10 ദിവസത്തിന് ശേഷം മറ്റൊരു കോൾ വന്നു.

എൻ.സി.ബി ഉദ്യോഗസ്ഥനാണെ വ്യാജ ഫോൺ. നഷ്‌ടമായ തുക തിരികെ ലഭിക്കാനും നിരപരാധിത്വം തെളിയിക്കാനും സഹായിക്കാനാണ് വിളിച്ചതെന്നും പറഞ്ഞ് കോൾ അവസാനിപ്പിച്ചു. രണ്ട് ദിവസത്തിനുള്ളിൽ യുവതിയുടെ അക്കൗണ്ടിലേക്ക് 20,000 രൂപ ലഭിക്കുകയും ചെയ്‌തു.

നഷ്‌ടമായ മുഴുവൻ തുകയും ലഭിക്കുമെന്ന് കരുതിയ യുവതി പിന്നീട് വന്ന വീഡിയോ കോളുകൾ അറ്റൻഡ് ചെയ്‌തു. സ്ക്രീൻ ഷെയർ ചെയ്യാനും ബാങ്ക് അക്കൗണ്ട് കാണിക്കാനും ആവശ്യപ്പെട്ടു. പണം വേഗത്തിൽ തിരിച്ചു നൽകുമെന്ന് ഉറപ്പും നൽകി.

  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ

കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ യുവതിക്ക് നഷ്ടമായത് ലക്ഷങ്ങൾ. പിന്നീട് വിവിധ നമ്പറുകളിലായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും

ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. യുവതി ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെല്ലിലെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസിൽ പരാതി നൽകി. ജൂൺ 24ന് പ്രതികളിൽ ഒരാളായ അഖിലേഷിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

ഇയാൾ കുറ്റം സമ്മതിച്ചു. അതെസമയം തട്ടിപ്പിന് പിറകിൽ പ്രവർത്തിച്ച മുഴുവൻ ആളുകളെയും കണ്ടെത്തുകയാണ് ലക്ഷ്യമെന്നും യുവതി നഷ്ടമായ പണം നിലവിൽ മൂന്ന് ലക്ഷം രൂപ തിരിച്ചു നൽകാൻ സാധിച്ചെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 'മാലിന്യമുക്ത കാമ്പയിന്' തുടക്കമിട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts