മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള പ്ലാന്റ് ജൂലായിൽ പ്രവർത്തനം തുടങ്ങും

ബെംഗളൂരു : ബിഡദിയിൽ നിർമിച്ച മാലിന്യത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള പ്ലാന്റിന്റെ പ്രവർത്തനം ജൂലായ് രണ്ടാംവാരം ആരംഭിക്കുമെന്ന് ഊർജവകുപ്പുമന്ത്രി കെ.ജെ. ജോർജ് അറിയിച്ചു.

മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്യും. ബൃഹത് ബെംഗളൂരു മഹാനഗരപാലികെയുടെ (ബി.ബി.എം.പി.) സഹകരണത്തോടെ കർണാടക പവർ കോർപ്പറേഷൻ ലിമിറ്റഡ് (കെ.പി.സി.എൽ.) ആണ് പ്ലാന്റ് നിർമിച്ചത്.

പത്തേക്കർ സ്ഥലത്ത് 260 കോടി രൂപ ചെലവിലാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. ദിവസേന 11.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷി പ്ലാന്റിനുണ്ടാകും.

  ബെംഗളൂരുവിൽ നിയന്ത്രണം വിട്ട മണൽ ലോറി വീടിലേക്ക് മറിഞ്ഞു; ഡ്രൈവർ ക്യാബിനിൽ കുടുങ്ങി, കുടുംബാംഗങ്ങൾക്ക് പരുക്ക്

ദിവസേന 600 ടൺ ഖരമാലിന്യം പ്ലാന്റിൽനിന്ന് വൈദ്യുതിയാക്കി മാറ്റാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്ലാന്റിൽനിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി രണ്ടുലക്ഷം വീടുകളിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

പ്ലാന്റ് സ്ഥാപിക്കുന്നത് കെ.പി.സി.എൽ. ആണെങ്കിലും മാലിന്യം കൈകാര്യംചെയ്യേണ്ടത് ബി.ബി.എം.പി.യാണ്. മാലിന്യം പ്ലാന്റിലെത്തിക്കേണ്ട ചുമതല ബി.ബി.എം.പി.ക്കായിരിക്കും. 2020 ഡിസംബറിലാണ് പ്ലാന്റിന്റെ ശിലാസ്ഥാപനം നടന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈബസ് സർവീസ് 15 മുതൽ; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം
[masterslider id="10"]

Related posts