വിമാനം തകർക്കുമെന്ന് ഭീഷണി : യാത്രക്കാരിയെ വിമാനത്തിൽ നിന്ന് ഇറക്കി പൊലീസ്

ബെംഗളൂരു : കെബെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ സംഘർഷം സൃഷ്ടിച്ചതിന് യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്.

ഡോ. വ്യാസ് ഹിരാൽ മോഹൻഭായ് എന്ന യാത്രക്കാരിക്ക് നേരെയാണ് പൊലീസ് കേസെടുത്തത്.

ചൊവ്വ 2.30 ന് ഉച്ചയ്ക്ക് സൂറത്തിലേയ്ക്ക് പുറപ്പെടേണ്ട ഐ. എക്സ് 2479 എന്ന വിമാനം യാത്ര ആരംഭിക്കുന്നതിന് തൊട്ട് മുന്നേയാണ് സംഭവം.

  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു

യുവതി വിമാനത്തിന്റെ ആദ്യ നിരയിൽ ബാഗ് വെച്ച് പിറകിലെ സീറ്റിലേയ്ക്ക് പോയി. തന്റെ ബാഗ് അവിടെ നിന്നും ക്യാബിൻ ക്രൂ വിനോട് ആവശ്യപ്പെട്ടാൽ അദ്ദേഹം പറ്റില്ലെന്ന് പറഞ്ഞു. പറ്റില്ലെന്ന് പൈലറ്റും ആവർത്തിച്ചു.

പിന്നാലെ ബഹളം വെച്ച യുവതി വിമാനം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ പൈലറ്റ് സുരക്ഷ ഉദ്യോഗസ്ഥരുടെ സഹായം തേടുകയായിരുന്നു.

സി. ഐ. എസ്. എഫ് ഉദ്യോഗസ്ഥരെത്തി യാത്രക്കാരിയെ വിമാനത്തിൽ നിന്നും മാറ്റി പ്രശ്നം പരിഹരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരൊറ്റ ദിവസം കൊണ്ട് ഗിന്നസ് റെക്കോർഡിലേക്ക്; ബി.ഡി.എ ഈ ദിവസം15 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും വിശദാംശങ്ങൾ
[masterslider id="10"]

Related posts