രോഗികളെ പ്രവേശിപ്പിക്കാൻ തയാറാകാതെ സ്വകാര്യ ആശുപത്രികൾ;ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് ദേഹാസ്വാസ്ഥ്യം; കയറിയിറങ്ങിയത് 5 സ്വകാര്യ ആശുപത്രികളിൽ; പ്രവേശനം നിഷേധിക്കപ്പെട്ടയാൾ 6 മണിക്കൂറിന് ശേഷം സ്വന്തം വീട്ടിൽ മരിച്ചു.

ബെംഗളുരു : നഗരത്തിലെ 5 പ്രധാന ആശുപത്രികളിൽ പ്രവേശനം നിഷേധിച്ച് പൊലീസ് ഉദ്യോഗസ്ഥൻ 6 മണിക്കൂറിനുശേഷം സ്വന്തം വീട്ടിൽ മരിച്ചു.

വിജയനഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ രവികുമാർ (49) ന് ആണ് ഇങ്ങനെ ഒരു ദുര്യോഗം ഉണ്ടായത്.

ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രവികുമാർ ഉച്ചയോടെ വീട്ടിലേക്കു മടങ്ങുകയായിരുന്നു.

രാത്രി 9 നു കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നു ഉത്തരഹള്ളി റോഡിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രവേശനം നിഷേധിച്ചതായി ബന്ധുക്കൾ പറയുന്നു.

  സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നതോ? നയൻതാരയുടെ പുതിയ തീരുമാനങ്ങൾക്ക് പിന്നിൽ; വിഘ്‌നേഷ്

പിന്നീട് 4 സ്വകാര്യ ആശുപത്രികളിൽ കൂടി പോയെങ്കിലും അവരാരും രവികുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ തയ്യാറായില്ല.

ഒന്ന് പരിശോധിക്കാൻ പോലും ഡോക്ടർമാർ തയാറായില്ലെന്നു ഭാര്യ ആരോപിക്കുന്നു.

അവസാനം  പുലർച്ചെ 3 നു സ്വന്തം വീട്ടിൽ മടങ്ങിയെത്തിയപ്പോഴേക്കും അവശനായിരുന്നു രവികുമാർ.

രാവിലെ 9 മണിയോടെയാണ് മരിച്ചു.

സംഭവം അന്വേഷിക്കുമെന്നും വീഴ്ച വരുത്തിയെന്നു ബോധ്യമായാൽ ആശുപ്രതികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഡപ്യൂട്ടി കമ്മിഷണർ (വെസ്റ്റ്)രമേഷ് ഭാനോട്ട് പറഞ്ഞു.

  കോവിഡ് കാലത്ത് നിലച്ച 'ബത്തേരി സ്പെഷ്യൽ' തിരിച്ചെത്തുന്നു; ഇനി ഞായറാഴ്ചകളിൽ നാട്ടിലേക്ക് മടങ്ങാം; നിരക്ക് അറിയാൻ വായിക്കാം

എന്നാൽ ഇത്തരം സംഭവങ്ങൾ നഗരത്തിൽ തുടർക്കഥയാവുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാലറിയിലെ 11 സീറ്റുകൾ ഇനി അവർക്കായി; ചിന്നസ്വാമിയിൽ കളി തുടങ്ങുമ്പോൾ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആര്‍സിബിയുടെ ആദരം
[masterslider id="10"]

Related posts

Click Here to Follow Us