മുംബൈ: ഗ്രാമപ്രദേശങ്ങളിൽ കുടുംബാസൂത്രണത്തെക്കുറിച്ച് ബോധവൽക്കരണം നടത്താൻ ആരോഗ്യ പ്രവർത്തകർ ഉപയോഗിക്കുന്ന പ്രത്യേക കിറ്റിലെ റബ്ബര്‍കൊണ്ട് തീര്‍ത്ത ലിംഗത്തിന്‍റെ മാതൃക മഹാരാഷ്ട്രയിൽ വന്‍ വിവാദത്തിന് തിരികൊളുത്തി.
പരിശീലനത്തിനായി രൂപകൽപ്പന ചെയ്ത കിറ്റിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും ജനനേന്ദ്രിയത്തിന്റെ റബ്ബർ മോഡലുകൾ ഉൾപ്പെടുത്തിയിരുന്നു. പുരുഷ മോഡലിന് പുറമേ, റബ്ബർ കൊണ്ട് നിർമ്മിച്ച ഗർഭപാത്രത്തിന്റെ ഒരു മാതൃകയും ഉണ്ട്. എന്നാൽ പരിശീലകർ കൊണ്ടുവന്ന ജെൻഡർ മോഡൽ അശ്ലീലമാണെന്ന് ഗ്രാമപ്രദേശങ്ങളിലെ ഒരു വിഭാഗം പരാതിപ്പെടുന്നതായിട്ടാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വീടുതോറുമുള്ള ലൈംഗികത, ഗർഭനിരോധനം, വന്ധ്യംകരണം എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നത് ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യ പ്രവർത്തകരുടെ കടമകളിലൊന്നാണ്. ബോധവത്കരണത്തിനായി ആരോഗ്യവകുപ്പ് പുറത്തിറക്കിയ ലഘുലേഖകളും ചിത്രങ്ങളും ഇവർ ഉപയോഗിക്കുന്നുണ്ട്.
കോണ്ടം ധരിക്കുന്നത് എങ്ങനെയെന്ന് കാണിക്കുന്നതിനാണ് റബ്ബർ ലിംഗം കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാൽ ഗ്രാമീണർക്കിടയിൽ റബ്ബർ മോഡലുകളുമായി പോകുന്നതിന്റെ പേരിൽ ആരോഗ്യ പ്രവർത്തകർ പരിഹസിക്കപ്പെടുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റബ്ബർ മോഡലുകൾ പുറത്തെടുക്കുമ്പോൾ, കുടുംബാംഗങ്ങൾ, പ്രത്യേകിച്ച് പുരുഷന്മാർ പ്രതിഷേധിക്കുന്നതായും. നിങ്ങൾക്ക് നാണമില്ലേ എന്ന് ചോദിക്കുന്നതായും തങ്ങളുടെ ഭാര്യമാരെ മോശക്കാരാക്കാനാണ് അവർ ശ്രമിക്കുന്നതെന്ന് ഗ്രാമീണർ പറയുന്നതായുമാണ് നാസിക്കിലെ ഒരു ആശാ വർക്കർ മാധൃമങ്ങളോട് പറഞ്ഞു.
ഗർഭപാത്രത്തിന്റെ മോഡലിനെതിരെ ഇതുവരെ പരാതിയൊന്നും ഇല്ല എന്നതും തീര്‍ത്തും കൗതുകരമാണ്. പുതിയ ടൂളുകളുള്ള 25,000 കിറ്റുകൾ ഇതിനകം സംസ്ഥാനത്തുടനീളം വിതരണം ചെയ്തുവെന്നാണ് കണക്ക്. ബുൾദാന എന്ന ഒരു ജില്ലയിൽ നിന്ന് മാത്രമാണ് ലിംഗത്തിന്റെ മാതൃകയ്ക്ക് മോശം പ്രതികരണം ലഭിച്ചതെന്നാണ് മഹാരാഷ്ട്രയിലെ പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. അർച്ചന പാട്ടീൽ പറയുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.ASHA workers and the Family Planning work they do are literally awe-inspiring. I am very grateful for our ASHAs who bring antenatal healthcare and family planning to the doorstep of rural Indian women. Also, rubber penises seems like a great idea. 👍https://t.co/QquEreBqmB
— Dr. Somya Gupta (@dr_somyagupta) March 22, 2022