ബെംഗളൂരു: സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ പാരമ്പര്യത്തെ മാനിക്കണമെന്ന് മൈസൂരു രാജകുടുംബം.
ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്ര വികസന അതോറിറ്റി-2024 നിയമത്തിന്‍മേല്‍ സ്റ്റേ നേടിയതിന് പിന്നാലെയാണ് രാജകുടുംബത്തിന്റെ പ്രതികരണം.
ചാമുണ്ഡേശ്വരി ഹില്‍സിന്റെ നിയന്ത്രണം ലക്ഷ്യമിട്ടായിരുന്നു കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ നിയമം പാസാക്കിയത്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ ലഭിച്ചതായി മൈസൂരു രാജകുടുംബത്തിന്റെ പിന്‍ഗാമിയും എംപിയുമായ യദുവീര്‍ കൃഷ്ണദത്ത ചാമരാജ വാഡിയര്‍ പറഞ്ഞു.
മൈസൂരു രാജ്ഞി പ്രമോദ ദേവിയും ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു.
രാജകുടുംബത്തിന്റെ കുലദേവതയാണ് ചാമുണ്ഡേശ്വരി ദേവി.
ചാമുണ്ഡി കുന്നിലെ ക്ഷേത്രങ്ങള്‍ കുടുംബത്തിന്റെ സ്വത്താണ്.
ഇതിനെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റി പവിത്രത നശിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം.
1971-ലെ ഭരണഘടനയുടെ 26-ാം ഭേദഗതി പ്രകാരം, രാജകുടുംബങ്ങള്‍ സ്വത്തുക്കളുടെ പട്ടിക സമര്‍പ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിരുന്നു.
ഇതനുസരിച്ച് മൈസൂരു രാജകുടുംബം ചാമുണ്ഡി ഹില്‍സിലെ ക്ഷേത്രത്തിന്റെ അവകാശം സംബന്ധിച്ച് സര്‍ക്കാരിനെ അറിയിച്ചിരുന്നു.
1972-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറി ഒപ്പിടുകയും അംഗീകരിക്കുകയും ചെയ്തതാണ് എന്ന് പ്രമോദദേവി കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരിയിലാണ് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്ര വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണം നടന്നത്.
ഈ നിയമം അനുസരിച്ച് ചാമുണ്ഡേശ്വരി ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാവര ജംഗമ വസ്തുക്കളുടേയും ഉടമസ്ഥാവകാശം, ഭരണം, നടത്തിപ്പ് എന്നിവ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.