ലോൺ അടവ് മുടങ്ങി; മൂന്നംഗ കുടുംബം ജീവനൊടുക്കി 

ബെംഗളൂരു: ബാങ്കില്‍ നിന്നെടുത്ത വായ്പാ തുക തിരിച്ചടയ്‌ക്കാൻ നിർവാഹമില്ലാതെ കുടുംബം മുഴുവൻ ആത്മഹത്യ ചെയ്തു.

കർണാടകയിലെ ഹേമാവതി കനാലില്‍ ചാടിയായിരുന്നു ജീവനൊടുക്കിയത്.

43-കാരനായ ശ്രീനിവാസ്, 36-കാരിയായ ശ്വേത, 13-കാരിയായ മകള്‍ എന്നിവരാണ് കനാലില്‍ ചാടിയതെന്ന് പോലീസ് അറിയിച്ചു.

ക്യാബ് ഡ്രൈവറായിരുന്നു ശ്രീനിവാസ്. സ്കൂള്‍ അദ്ധ്യാപികയായിരുന്നു ഭാര്യ ശ്വേത.

  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!

കുടുംബത്തെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാണാനില്ലായിരുന്നു.

തുടർന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

ഓഗസ്റ്റ് 11നാണ് മൂവരും വീട് വിട്ടിറങ്ങിയത്.

തിരച്ചിലിനിടെ ശ്രീനിവാസിന്റെയും ശ്വേതയുടേയും മൃതദേഹം ഓഗസ്റ്റ് 13ന് കനാലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

മകളെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.

കനാലിലേക്ക് ചാടാൻ കഴിയുന്ന ആത്മഹത്യാ മുനമ്പില്‍ നിന്ന് ഏകദേശം 40 കിലോമീറ്റർ മാറിയായിരുന്നു രണ്ട് മൃതദേഹങ്ങള്‍ കിടന്നിരുന്നത്.

  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്

പെണ്‍കുട്ടിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts