പോലീസിനോടുള്ള ദേഷ്യം യുവാവ് തീർത്തത് നിയമസഭാമന്ദിരത്തിന് മുന്നിൽ ബൈക്ക് കത്തിച്ച് 

ബെംഗളൂരു: പോലീസിനോടുള്ള ദേഷ്യത്തില്‍ കർണാടക നിയമസഭാമന്ദിരത്തിന് മുന്നില്‍ ബൈക്ക് കത്തിച്ച്‌ യുവാവ് .

കർണാടക ചള്ളക്കരെ സ്വദേശിയായ പൃഥ്വിരാജ് എന്ന യുവാവാണ് അമ്മയെ ശകാരിച്ച പോലീസുകാരോടുള്ള ദേഷ്യത്തില്‍ വിധാൻ സൗദയ്‌ക്ക് മുന്നില്‍ ബൈക്കിന് തീ കൊളുത്തിയത്.

ട്രക്കിംഗിന് പോയ പൃഥ്വിരാജിനെ ഏറെ നേരമായിട്ടും കാണാതിരുന്നതിനെ തുടർന്ന് പരിഭ്രാന്തയായ മാതാവ് ചള്ളക്കെരെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തി.

  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!

എന്നാല്‍ പൃഥ്വിയുടെ അമ്മയെ പോലീസ് അധിക്ഷേപിക്കുകയായിരുന്നു.

ഇതില്‍ കുപിതനായ യുവാവ് ബൈക്കുമായി നിയമസഭാ മന്ദിരത്തിന് മുന്നിലെത്തില്‍ കത്തിക്കുകയായിരുന്നു.

സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts