ബെംഗളൂരു: എച്ച്.എസ്.ആർ ലേഔട്ടിന് സമീപമുള്ള പ്രശസ്തമായ അഗര തടാകത്തിൽ പ്രഭാതസവാരിക്കെത്തിയ സ്ത്രീകളുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ രഹസ്യമായി പകർത്തിയതായി പരാതി. സർജാപ്പൂർ റോഡ് സ്വദേശിയായ ഗോൾഡൻ കുമാർ എന്നയാളെയാണ് സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചത്.
ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. നടക്കാനിറങ്ങിയ സ്ത്രീകളിൽ ഒരാളാണ് യുവാവ് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയത് ശ്രദ്ധയിൽപ്പെട്ടതും ഇയാളെ ചോദ്യം ചെയ്തതും. തുടർന്ന് സമീപത്തുണ്ടായിരുന്ന മറ്റ് പ്രഭാതസവാരിക്കാരും വിവരമറിഞ്ഞ് സ്ഥലത്തെത്തി. യുവാവിന്റെ ഫോൺ പരിശോധിച്ചപ്പോൾ മുൻപും സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയതായി കണ്ടെത്തി. പ്രഭാവസവാരിക്കാർ ചേsearch ചോദ്യം ചെയ്തതോടെ യുവാവ് മാപ്പ് പറയുകയും തെറ്റ് സമ്മതിക്കുകയും ചെയ്തു.
തുടർന്ന് നാട്ടുകാർ എച്ച്.എസ്.ആർ ലേഔട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ യുവാവിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സ്ത്രീകളുടെ ആവശ്യപ്രകാരം പ്രാഥമികമായി പരാതി പെറ്റീഷനായി സ്വീകരിക്കുകയും, ഇയാളുടെ ഫോണിലുണ്ടായിരുന്ന ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]