30 ദിവസത്തെ വാടക പെയിന്റിംഗ് ചാർജ്, വൈകിയാൽ ദിവസേന ഇരട്ടി വാടക;  ബെംഗളൂരുവിൽ  വാടകക്കാരെ പൂട്ടാൻ പുതിയ വിചിത്ര നിയമങ്ങൾ

home building flat

ബെംഗളൂരു നഗരത്തിൽ വാടകക്കാർ നേരിടുന്ന ചൂഷണങ്ങളും അന്യായമായ വാടക കരാർ നിബന്ധനകളും വീണ്ടും സജീവ ചർച്ചയാകുന്നു. ഫ്ലാറ്റ് ഒഴിഞ്ഞതിന് ശേഷമുള്ള ഉയർന്ന വെട്ടിക്കുറയ്ക്കലുകളും വിചിത്രമായ ഉപാധികളും ചൂണ്ടിക്കാട്ടി ഒരു വാടകക്കാരൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൻ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്.

ഒഴിഞ്ഞുമാറാൻ ഒരു ദിവസം വൈകിയാൽ ‘ഇരട്ടി വാടക’; പീഡനമായി പുതിയ കരാറുകൾ
ഫ്ലാറ്റ് ഒഴിഞ്ഞ് 30 ദിവസത്തിന് ശേഷം മാത്രം സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നൽകുക, ഒഴിഞ്ഞുപോകുമ്പോൾ ഒരു മാസത്തെ പൂർണ്ണ വാടകയ്ക്ക് തുല്യമായ തുക പെയിന്റിംഗ് ചാർജായി ഈടാക്കുക തുടങ്ങിയ നിബന്ധനകൾ ബെംഗളൂരുവിലെ വാടക കരാറുകളിൽ സാധാരണമാണോ എന്ന ചോദ്യത്തോടെയാണ് റെഡ്ഡിറ്റിൽ ചർച്ച ആരംഭിച്ചത്. ഒഴിഞ്ഞുമാറാൻ സമ്മതിച്ച തീയതിക്ക് ശേഷവും താമസിച്ചാൽ പ്രതിമാസ വാടകയുടെ ഇരട്ടി തുക ദിവസേന പിഴയായി ഈടാക്കുന്ന ‘ഓവർസ്റ്റേ ക്ലോസ്’, വസ്തുവിന് കേടുപാടുകൾ സംഭവിച്ചാൽ രണ്ട് ദിവസത്തിനകം വീടൊഴിയണമെന്ന വ്യവസ്ഥ എന്നിവയൊക്കെ പുതിയ കരാറുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് നെറ്റിസൺസ് ചൂണ്ടിക്കാണിക്കുന്നു.

കടലാസിൽ ഒതുങ്ങി സർക്കാർ നിയമം; ചോദിക്കാനും പറയാനും ആളില്ലേ?
വാടകക്കാരൻ ഒഴിയുന്നതിന് മുൻപ് രണ്ട് മാസത്തെ നോട്ടീസ് നൽകണമെന്ന വ്യവസ്ഥ സാധാരണമാണെങ്കിലും, വീട്ടുടമസ്ഥർ തങ്ങൾക്ക് തോന്നുന്നതുപോലെ പുതിയ നിയമങ്ങൾ നിർമ്മിച്ച് വാടകക്കാരെ ബുദ്ധിമുട്ടിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. വാടകക്കാരുടെ കൈയിൽ നിന്ന് പരമാവധി രണ്ട് മാസത്തെ വാടക മാത്രമേ മുൻകൂറായി (അഡ്വാൻസ്) ഈടാക്കാവൂ എന്ന് കർണാടക സർക്കാർ നിയമം കൊണ്ടുവന്നിട്ടുണ്ടെങ്കിലും, ഇത് ഇപ്പോഴും കടലാസിൽ മാത്രമായി തുടരുകയാണ്. നഗരത്തിലെ ഭൂരിഭാഗം വീട്ടുടമസ്ഥരും ഇപ്പോഴും വൻ തുകയാണ് അഡ്വാൻസായി ഈടാക്കുന്നത്.

നെറ്റിസൺസിന്റെ ക്രോധം: അടിയന്തരമായി ഇടപെടണമെന്ന് ആവശ്യം
വീട്ടുടമസ്ഥർ തന്നിഷ്ടപ്രകാരം നിയമങ്ങളും വാടകയും നിശ്ചയിച്ച് ചൂഷണം നടത്തുന്നത് തടയാൻ കർണാടക സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന് നെറ്റിസൺമാർ ആവശ്യപ്പെടുന്നു. നഗരത്തിലെ വാടക കരാറുകൾ കർശനമായി നിയന്ത്രിക്കാനും വ്യവസ്ഥകൾ നടപ്പിലാക്കാനും ഏകീകൃത സംവിധാനം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts