അയോധ്യയിൽ യാത്രിനിവാസ് നിർമിക്കാൻ കർണാടക.

ബെംഗളൂരു: യുപി സർക്കാർ ഭൂമി നൽകിയാൽ നിർദ്ദിഷ്ട രാമക്ഷേത്രം ഉയരുന്ന അയോധ്യയിൽ കർണാടക സർക്കാർ തീർഥാടകർക്കായി വിശ്രമകേന്ദ്രം(യാത്രി നിവാസ്) ആരംഭിക്കുമെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ അറിയിച്ചു.

വിശദമായ കത്ത് യുപി മുഖ്യമന്ത്രിയോഗി ആദിത്യനാഥിന് കൈമാറിയിട്ടുണ്ട്.

കുറഞ്ഞത് 2 ഏക്കർഭൂമിയാണ് ആവശ്യപ്പെട്ടിരിക്കുുന്നത്.

  രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: കാരവൻ കണ്ടെത്തി; കൂടുതൽ ചലച്ചിത്ര പ്രവർത്തകരുടെ മൊഴിയെടുക്കും

രാമക്ഷേത്ര നിർമാണം പൂർത്തിയായാൽ കർണാടകയിൽ നിന്നു കൂടുതൽ പേർ അയോധ്യ സന്ദർശിക്കുമെന്നതിനാൽ ആണ് യാത്രി നിവാസ് നിർമിക്കുന്നതെന്നും യെഡിയൂരപ്പ പറഞ്ഞു.

തിരുപ്പതിയടക്കം കർണാടകക്ക് പുറത്തുള്ള തീർഥാടക കേന്ദ്രങ്ങളിൽ നിലവിൽ കർണാടകക്ക് യാത്രിനിവാസുകൾ ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് താങ്ങായി കർണാടക പോലീസിന്റെ ‘ആസരെ’ പദ്ധതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us