കർണാടകയിൽ കോൺഗ്രസിന് സാധ്യത ; പവാർ

ന്യൂഡൽഹി : കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് കോൺഗ്രസിന് അനുകൂലമാകാൻ സാധ്യതയുണ്ടെന്ന് എൻ സി പി അധ്യക്ഷൻ ശരദ് പവാർ.

ദേശീയ തലത്തിലെയും സംസ്ഥാനത്തെയും വിഷയങ്ങളെ തമ്മിൽ ബന്ധപ്പെടുത്തിയുള്ള പ്രചാരണത്തിനാണ് ബി ജെ പി മുതിരുന്നത്. എന്നാൽ, നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വീക്ഷണകോണിൽ കർണാടക തിരഞ്ഞെടുപ്പിനെ കാണേണ്ടതില്ലെന്നാണ് തന്റെ നിലപാടെന്ന് ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവേ പവാർ പറഞ്ഞു.

  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ

കേന്ദ്രത്തിലേക്കും സംസ്ഥാനത്തേക്കും രണ്ട് തിരഞ്ഞെടുപ്പുകളാണ് മുന്നിലുള്ളത്. അതിനെ രണ്ടായി തന്നെ കാണണം. നിങ്ങൾ സമ്മതിച്ചാലും ഇല്ലെങ്കിലും സംസ്ഥാന തിരഞ്ഞെടുപ്പ് കേന്ദ്രത്തിൽ നിന്ന് വ്യത്യസ്തമാണെന്നു തന്നെയാണ് എന്റെ വ്യക്തിപരമായ വിലയിരുത്തൽ,പവാർ വ്യക്തമാക്കി.

കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ബി ജെ പി സർക്കാരല്ല ഭരിക്കുന്നതെന്ന് നാം കാണേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിൽ കർണാടകയിൽ ജയിക്കുമെന്ന് തന്നെയാണ് എന്റെ ആഹ്വാനവും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ
[masterslider id="10"]

Related posts