ആറ് കൊല്ലം നിരന്തര ലൈംഗിക പീഡനം, വെളിപ്പെടുത്തലുമായി ബിഗ് ബോസ് താരം

ബിഗ് ബോസ് സീസൺ 5 ൽ മത്സരാര്‍ത്ഥികള്‍ക്ക് അവരുടെ ജീവിതാനുഭവങ്ങള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കാനുള്ള അവസരമാണ് ‘എന്‍റെ കഥ’ എന്ന സെഗ്മെന്‍റ്. ഇന്ന് എന്റെ കഥയുമായി എത്തിയത് ലച്ചു ആയിരുന്നു. സഹ മത്സാരാർഥികളെയും പ്രേക്ഷകരെയും ഒരു പോലെ വേദനിപ്പിച്ച അനുഭവങ്ങൾ ആയിരുന്നു ലച്ചു പങ്കുവച്ചത്.

തന്റെ 13മത്തെ വയസ് മുതല്‍ ആറു വര്‍ഷത്തോളം ഞാന്‍ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. പലപ്പോഴും രക്തം പോലും വരുന്ന രീതിയില്‍ വരെ ഞാൻ ക്രൂരമായി  പീഡിപ്പിക്കപ്പെട്ടു. അത് ഒരാളില്‍ നിന്നല്ല പലരില്‍ നിന്നും നേരിട്ടു.

  ശ്രീനന്ദയുടെ മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്

പതിനെട്ട് വയസായപ്പോള്‍ ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി ഇന്ത്യയിലേക്ക് വന്നു. ഈ സമയത്ത് എനിക്കൊരു കാമുകന്‍ ഉണ്ടായിരുന്നു. എന്നാല്‍ മദ്യത്തിന് അടിമയായ അയാളും എന്നെ ഏറെ ഉപദ്രവിച്ചു. ഒരിക്കല്‍ കാറില്‍ വച്ച്‌ എന്നെ ക്രൂരമായി ആക്രമിച്ചിട്ടുണ്ട്. എങ്കിലും ഞാന്‍ സ്വന്തം കാലില്‍ തന്നെയാണ് ഇതുവരെയും നിന്നത്.  ഒരു ദിവസം എന്‍റെ വീട്ടിന് അടുത്തുള്ള രണ്ടുപേര്‍ എന്‍റെ വീട്ടിലേക്ക് അതിക്രമിച്ച്‌ കയറി എന്നെ ക്രൂരമായി മര്‍ദ്ദിച്ചു. എന്‍റെ കൈ ലാപ്ടോപ്പിന്‍റെ കേബിള്‍ വച്ച്‌ കെട്ടി എന്നെ ചവുട്ടി അതിന്‍റെ പരിക്കില്‍ നിന്നും മോചിതയാകാന്‍ എനിക്ക് രണ്ട് മാസത്തോളം എടുത്തു. എന്നിങ്ങനെയുള്ള അനുഭവങ്ങൾ ആണ് ലച്ചു പങ്കുവച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ പ്രവർത്തകൻ വാട്ടാൾ നാഗരാജ് അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അപകടകരമായ ഡ്രൈവിങ് ചോദ്യം ചെയ്തു; ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ ദമ്പതികളെ കാറിൽ നിന്ന് വലിച്ചിറക്കി മർദ്ദിച്ചു
[masterslider id="10"]

Related posts

Click Here to Follow Us