ശിവകുമാറും താനും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ല ; സിദ്ധരാമയ്യ

ബെംഗളുരു:കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറുമായുള്ള തന്റെ ബന്ധം സൗഹാര്‍ദ്ദപരമാണെന്ന് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. താനും ഡികെ ശിവകുമാറും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡികെ ശിവകുമാറുമായി എനിക്ക് നല്ല ബന്ധമാണ്. തീര്‍ച്ചയായും ജനാധിപത്യത്തില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും അത് പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമല്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തന്റെ അവസാന തെരഞ്ഞെടുപ്പ് പോരാട്ടമായിരിക്കുമെന്നും രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്റെ ജന്മഗ്രാമം വരുണ നിയോജക മണ്ഡലത്തിന് കീഴിലായതിനാലാണ് ഞാന്‍ അവിടെ നിന്നും മത്സരിക്കുന്നത്. താന്‍ എപ്പോഴും സജീവ രാഷ്ട്രീയത്തിലായിരിക്കുമെന്നും എന്നാല്‍…

Read More

രാഹുൽ ഗാന്ധി കോലാറിൽ എത്തില്ല? പ്രഖ്യാപനം വെറുതെയായോ?

ബെംഗളുരു: രാഹുല്‍ കോലാറില്‍ എത്തില്ല എന്ന് റിപ്പോർട്ട്‌. കഴിഞ്ഞ ദിവസം രാഹുലിന്റെ പ്രസ്താനവയ്ക്കെതിരെ കോലാറിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. കോലാറില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ രാജ്യവ്യാപക പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇത് പലതവണ മാറ്റിവെച്ചിരുന്നു. ഏപ്രില്‍ 10ന് സമരം ആരംഭിക്കാന്‍ രാഹുല്‍ കോലാറില്‍ എത്തുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തെറ്റിച്ചുകൊണ്ട് രാഹുലിന്റെ യാത്ര വീണ്ടും മാറ്റിവച്ചു. രാഹുല്‍ എത്തുന്നത് ദോഷം ചെയ്യുമെന്നുള്ള പ്രവര്‍ത്തകരുടെ വാദങ്ങള്‍ ശക്തമാകുന്നതിനിടയ്ക്കാണ് രാഹുലിന്റെ പിന്മാറ്റം. ഡികെ ശിവകുമാറും സംസ്ഥാന കോണ്‍ഗ്രസ് ചുമതലയുള്ള രണ്‍ദീപ്…

Read More

സ്നേഹ പൊതിയുമായി നയൻ‌താരയും വിഘ്‌നേഷും തെരുവിൽ

രാത്രി മഴ നനഞ്ഞ് തെരുവിൽ കഴിയുന്നവർക്ക് സമ്മാന പൊതിയുമായി എത്തിയ നയൻ‌താരയുടെയും വിഗ്നേഷ് ശിവന്റെയും ചിത്രങ്ങൾ വൈറൽ. രാത്രിയില്‍ തിമിര്‍ത്തുപെയ്യുന്ന മഴയത്ത് കൈയില്‍ സഞ്ചികളുമായി സൂപ്പര്‍ താരം നയന്‍താര, കൂടെ കുടപിടിച്ച്‌ സംവിധായകനും ഭര്‍ത്താവുമായ വിഗ്‌നേഷ് ശിവന്‍. തെരുവില്‍ കഴിയുന്ന ആളുകള്‍ക്ക് ഇരുവരും സഹായം നല്‍കുന്ന ഈ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോൾ വൈറൽ . റോഡിന്‍റെ സമീപത്തുനടന്ന കാഴ്‌ച ഒരു വാഹനത്തില്‍ നിന്നുമാണ് പകര്‍ത്തിയിട്ടുള്ളതെന്ന് പുറത്തുവന്ന ദൃശ്യത്തില്‍ വ്യക്തമാണ്. തെരുവോരത്തെ പെട്ടിക്കടകള്‍ക്ക് സമീപം അഭയം പ്രാപിച്ച ആളുകള്‍ക്ക് നേരെയാണ് ഇരുവരും നടന്നടുക്കുന്നത്. തുടര്‍ന്ന്,…

Read More

സൂപ്പര്‍ കപ്പില്‍ കിടിലന്‍ തുടക്കമിട്ട് കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സിന് സൂപ്പര്‍ കപ്പില്‍ കിടിലന്‍ തുടക്കം. റൗണ്ട്ഗ്ലാസ് പഞ്ചാബിനെ 3-1ന് വീഴ്ത്തിയാണ് മഞ്ഞപ്പട വിജയം സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ 1-0ത്തിന് മുന്നിലായിരുന്നു ബ്ലാസ്റ്റേഴ്സ്. എന്നാല്‍ രണ്ടാംപകുതിയില്‍ തിരിച്ചടിച്ച പഞ്ചാബ് എഫ്സി സമനില പിടിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് ജയം കണ്ടെത്തി. ഗ്രൂപ്പ് എയില്‍ ജയത്തോടെ മുന്നിലെത്താന്‍ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചു. ബെംഗളൂരു എഫ്സി, ശ്രീനിഥി ഡെക്കാന്‍ ടീമുകളാണ് ഗ്രൂപ്പ് എയില്‍ മഞ്ഞപ്പടയ്ക്ക് ഒപ്പമുള്ളത്.

Read More

ബിഗ് ബോസിലേക്ക് വൈൽഡ് കാർഡ് എൻട്രി ഉടൻ എന്ന് സൂചന

ടെലികാസ്റ്റ് തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ പ്രേക്ഷകരുടെ ഹരമായി മാറാന്‍ ബിഗ് ബോസ് അഞ്ചാം സീസണിന് കഴിഞ്ഞെന്നത് ഏറ്റവും വലിയ പ്രത്യേകത. ഗെയ്മുകളിലെല്ലാം സജീവമായി നില്‍ക്കുന്നവരാണ് മിക്ക മത്സരാര്‍ത്ഥികളും. ബിഗ് ബോസ് വീട്ടിനകത്തുള്ളത് പോലെ തന്നെ സോഷ്യല്‍ മീഡിയയിലും വാശിയേറിയ ചര്‍ച്ചകളാണ് നടക്കുന്നത്. മത്സരാര്‍ത്ഥികളുടെ പിആര്‍ വര്‍ക്കും ഒരു വശത്ത്  നല്ല രീതിയിൽ നടക്കുന്നുണ്ട് . ആദ്യ ദിവസം മുതലിങ്ങോട്ട് പല വിഷയങ്ങള്‍ക്ക് ബിഗ് ബോസില്‍ വഴക്ക് നടന്ന് കൊണ്ടിരിക്കുകയാണ്. മത്സരം വരും ദിവസങ്ങളില്‍ കനക്കുമെന്ന സൂചനയാണ് ഇക്കഴിഞ്ഞ എപ്പിസോഡുകള്‍ നല്‍കുന്ന സൂചന. ഇതിനിടെ ബിഗ് ബോസിലേക്കുള്ള…

Read More

വിമാനത്തിന്റെ എമർജൻസി ഡോർ തുറക്കാൻ ശ്രമം യാത്രക്കാരനെതിരെ കേസ് 

ബെംഗളൂരു:ഡല്‍ഹി-ബെംഗളൂരു ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി ഡോര്‍ ഫ്ലാപ്പ് മിഡ്‌എയര്‍ തുറക്കാന്‍ ശ്രമിച്ചെന്നാരോപിച്ച്‌ 40 കാരനായ യാത്രക്കാരനെതിരെ കേസെടുത്തു. രാവിലെ 7:56 ന് 6E 308 എന്ന വിമാനത്തിലാണ് സംഭവം നടന്നത്. മദ്യ ലഹരിയിലാണ് ഇയാള്‍ എമര്‍ജന്‍സി ഡോര്‍ ഫ്ലാപ്പ് മിഡ്‌എയര്‍ തുറക്കാന്‍ ശ്രമിച്ചത്. ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് 6E 308 വിമാനത്തില്‍ യാത്ര ചെയ്ത ഒരു യാത്രക്കാരന്‍ മദ്യപിച്ച അവസ്ഥയില്‍ എമര്‍ജന്‍സി എക്സിറ്റിന്റെ ഫ്ലാപ്പ് തുറക്കാന്‍ ശ്രമിച്ചു.അക്രമം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍, വിമാനത്തിലെ ജീവനക്കാര്‍ ക്യാപ്റ്റനെ അറിയിക്കുകയും യാത്രക്കാരന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു ഇന്‍ഡിഗോ അറിയിച്ചു. കര്‍ണാടക…

Read More

കൈക്കൂലി കേസിൽ ഉദ്യോഗസ്ഥർക്ക് തടവ് 

ബെംഗളൂരു:കൈക്കൂലിക്കേസില്‍ രണ്ട് ആദായനികുതി ഉദ്യോഗസ്ഥര്‍ക്ക് നാലുവര്‍ഷം കഠിനതടവ്. ധാര്‍വാഡിലെ പ്രത്യേക സി.ബി.ഐ.കോടതിയാണ് ബെളഗാവിയിലെ ആദായനികുതി ഉദ്യോഗസ്ഥരായിരുന്ന അഭിഷേക് ത്രിപാഠി, അലോക് തിവാരി എന്നിവരെ ശിക്ഷിച്ചത്. ഇരുവരും 1,10,000 രൂപ പിഴയും അടയ്ക്കണം. 2015-ലാണ് കേസിനാസ്പദമായ സംഭവം. നികുതിയടയ്ക്കാന്‍ വൈകിയ വ്യവസായിക്ക് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് വ്യവസായിയുടെ ഓഫീസിലെത്തിയ അഭിഷേക് ത്രിപാഠി നിയമനടപടികളില്‍ നിന്നൊഴിവാക്കാന്‍ നാലുലക്ഷം രൂപ ആവശ്യപ്പെട്ടു. പണം അലോക് തിവാരിയെ ഏല്‍പ്പിക്കാനായിരുന്നു നിര്‍ദേശം. ഇതോടെ വ്യവസായി സി.ബി.ഐ. ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. സി.ബി.ഐ.യുടെ നിര്‍ദേശമനുസരിച്ച്‌ പണവുമായി വ്യവസായി അലോക് തിവാരിയെ സമീപിച്ചു.…

Read More

കെആർ പുര, ബൈയപ്പനഹള്ളി മെട്രോ സ്റ്റേഷനുകളിലേക്ക് കൂടുതൽ ബസുകൾ ആരംഭിക്കും; ബിഎംടിസി

ബെംഗളൂരു: പുതുതായി തുറന്ന വൈറ്റ്ഫീൽഡ് മെട്രോ ലൈൻ ഉപയോഗിക്കാൻ യാത്രക്കാരെ സഹായിക്കുന്നതിനായി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) കെആർ പുരയ്ക്കും ബൈയപ്പനഹള്ളിക്കും ഇടയിൽ കൂടുതൽ ഫീഡർ ബസ് സർവീസുകൾ നടത്തും. പ്രതിദിനം പതിനായിരത്തോളം പേരാണ് ഈ ഫീഡർ ബസുകളിൽ യാത്ര ചെയ്യുന്നുവെന്ന് ബിഎംടിസി ഉദ്യോഗസ്ഥൻ പറഞ്ഞു. കെആർ പുര-ബൈയപ്പനഹള്ളി മെട്രോ സ്റ്റേഷനുകൾക്കിടയിൽ മാർച്ച് 25-ന് എയർകണ്ടീഷൻ ചെയ്യാത്ത ഫീഡർ ബസുകളും മാർച്ച് 28-ന് എയർകണ്ടീഷൻ ചെയ്ത സർവീസുകളും ബിഎംടിസി ആരംഭിച്ചു. ആദ്യ ദിവസങ്ങളിൽ അഞ്ച് ബസുകൾ പ്രതിദിനം 160 ട്രിപ്പുകൾ നടത്തിയിരുന്നു. എട്ട്…

Read More

സംസ്ഥാനത്ത് അമൂലിന്റെ പേരിൽ പോര് മുറുകുന്നു

ബെംഗളൂരു: പാലുല്‍പന്നങ്ങള്‍ വില്‍ക്കുമെന്ന അമൂലിന്റെ പ്രഖ്യാപനത്തില്‍ രാഷ്ട്രീയ പോര് മുറുകുന്നു. കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ നന്ദിനിയെ തകര്‍ക്കാനുള്ള നീക്കമാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍, കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി നേതാവും മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മെ പ്രതികരിച്ചു. അമൂല്‍ ബ്രാന്‍ഡിനെക്കുറിച്ച്‌ ആരും ആശങ്കപ്പെടേണ്ടതില്ല. നന്ദിനി എന്ന ബ്രാന്‍ഡിനെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. നന്ദിനി രാജ്യത്തെ ഒന്നാം നമ്പര്‍ ബ്രാന്‍ഡായി മാറും ബൊമ്മെ പറഞ്ഞു. കര്‍ണാടകയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ബ്രാന്‍ഡ് അല്ല നന്ദിനി. ആന്ധപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ തിരുപതി, തിരുമല എന്നിവിടങ്ങളിലും സൈന്യത്തിനും നന്ദിനിയുടെ…

Read More

ഭർത്താവ് ചോക്ലേറ്റ് കൊണ്ടു വന്നില്ല, ഭാര്യ ആത്മഹത്യ ചെയ്തു 

ബെംഗളൂരു: ഭര്‍ത്താവ് ചോക്ലേറ്റ് കൊണ്ടുവരാത്തതിനെ തുടര്‍ന്ന് ഭാര്യ ജീവനൊടുക്കി. കര്‍ണാടകയിലെ ഹെന്നൂര്‍ ബണ്ടെക്ക് സമീപം ഹൊന്നപ്പ ലേഔട്ടിലാണ് സംഭവം നടന്നത്. സഹകരണ നഗറിലെ സലൂണില്‍ ജോലി ചെയ്യുന്ന ഗൗതമിന്‍റെ ഭാര്യ നന്ദിനി ആണ് മരിച്ചത്. തന്‍റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് ആത്മഹത്യാ കുറിപ്പ് എഴുതിവച്ചശേഷമാണ് യുവതി ജീവനൊടുക്കിയത്. ഈ ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. സംഭവ ദിവസം ഗൗതം ജോലിക്ക് പോവുന്നത് നന്ദിനി തടഞ്ഞിരുന്നു. നന്ദിനി ഗൗതമിനോട് ചോക്ലേറ്റ് വാങ്ങാന്‍ ആവശ്യപ്പെടുകയും ചോക്ലേറ്റുമായി തിരികെ വരാമെന്ന് പറഞ്ഞ് ഗൗതം പോവുകയുമായിരുന്നു. തുടര്‍ന്ന് നന്ദിനിയുടെ ഫോണ്‍വിളികള്‍ക്ക് ഗൗതം…

Read More
Click Here to Follow Us