ഭർത്താവ് ചോക്ലേറ്റ് കൊണ്ടു വന്നില്ല, ഭാര്യ ആത്മഹത്യ ചെയ്തു 

ബെംഗളൂരു: ഭര്‍ത്താവ് ചോക്ലേറ്റ് കൊണ്ടുവരാത്തതിനെ തുടര്‍ന്ന് ഭാര്യ ജീവനൊടുക്കി. കര്‍ണാടകയിലെ ഹെന്നൂര്‍ ബണ്ടെക്ക് സമീപം ഹൊന്നപ്പ ലേഔട്ടിലാണ് സംഭവം നടന്നത്.

സഹകരണ നഗറിലെ സലൂണില്‍ ജോലി ചെയ്യുന്ന ഗൗതമിന്‍റെ ഭാര്യ നന്ദിനി ആണ് മരിച്ചത്. തന്‍റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് ആത്മഹത്യാ കുറിപ്പ് എഴുതിവച്ചശേഷമാണ് യുവതി ജീവനൊടുക്കിയത്. ഈ ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.

  വെള്ളത്തിൽ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ട് കുടുംബം

സംഭവ ദിവസം ഗൗതം ജോലിക്ക് പോവുന്നത് നന്ദിനി തടഞ്ഞിരുന്നു. നന്ദിനി ഗൗതമിനോട് ചോക്ലേറ്റ് വാങ്ങാന്‍ ആവശ്യപ്പെടുകയും ചോക്ലേറ്റുമായി തിരികെ വരാമെന്ന് പറഞ്ഞ് ഗൗതം പോവുകയുമായിരുന്നു. തുടര്‍ന്ന് നന്ദിനിയുടെ ഫോണ്‍വിളികള്‍ക്ക് ഗൗതം മറുപടി നല്‍കിയില്ല.

പിന്നീട് നന്ദിനി ഭര്‍ത്താവിന് ‘ഞാന്‍ പോകുന്നു’ എന്ന വാട്ട്സ്‌ആപ്പ് സന്ദേശം അയച്ചു. നേരത്തെ എത്തി മക്കള്‍ക്ക് ഭക്ഷണം കൊടുക്കണമെന്നും അവരെ നോക്കണമെന്നും സന്ദേശത്തില്‍ പറയുന്നു. ഇതുകണ്ട് ഭയന്ന ഗൗതം നന്ദിനിയെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. തുടര്‍ന്ന് വീട്ടിലെത്തിയ ഗൗതം നന്ദിനിയെ തൂങ്ങിമരിച്ച നിലയിലാണ് കാണുന്നത്. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ണൂർ സ്വദേശിയായ യുവതിയെ ബെംഗളൂരുവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!
[masterslider id="10"]

Related posts