വീണ്ടും പുതിയ മാറ്റങ്ങളുമായി വാട്‌സാപ്പ്

വീണ്ടും പുതിയ മാറ്റവുമായി വാട്‌സാപ്പ് . പുതിയ അപ്ഡേഷനിൽ നാവിഗേഷൻ ബാറിന്റെ സ്ഥാനത്തിനായിരിക്കും മാറ്റമുണ്ടാവുക . ഇപ്പോഴത്തെ ഫീച്ചറുകള്‍ കുറച്ചുകൂടി മെച്ചപ്പെട്ടതാക്കി പുതിയ സവിശേഷതകള്‍ കൊണ്ടുവരുക എന്ന ഉദ്ദേശത്തോടെയാണ് വാട്‌സ്ആപ്പ് മാറ്റത്തിനൊരുങ്ങുന്നത്.

വാബീറ്റഇന്‍ഫോയുടെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ചാറ്റുകള്‍, കോളുകള്‍, കമ്മ്യൂണിറ്റികള്‍, സ്റ്റാറ്റസ് ടാബുകള്‍ എന്നിവ വാട്‌സാപ്പ് ഐഒഎസ് പതിപ്പിന് സമാനമായി ആന്‍ഡ്രോയിഡ് പതിപ്പിലും നാവിഗേഷന്‍ ബാര്‍ സ്‌ക്രീനിന്റെ താഴേക്ക് മാറ്റുന്നതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ആപ്ലിക്കേഷന്റെ ഉപയോക്തൃ ഇന്റര്‍ഫേസ് നവീകരിക്കണമെന്നുള്ള ഉപയോക്താക്കളുടെ ആവശ്യത്തിനുള്ള മറുപടികൂടിയാണ് ഈ മാറ്റമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി

നാവിഗേഷന്‍ ബാര്‍ താഴെ ക്രമീകരിക്കുന്നതിലൂടെ വലിയ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു കൈ ഉപയോഗിച്ച് വിവിധ ടാബുകള്‍ എടുക്കാന്‍ എളുപ്പമാകും. പുതിയ മാറ്റം നിലവില്‍ വികസന ഘട്ടത്തിലാണ്. മറ്റ് ചില മാറ്റങ്ങള്‍ക്കൊപ്പം ആപ്പിന്റെ പുതിയ പതിപ്പില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. വ്യക്തിഗത ചാറ്റുകള്‍ ലോക്ക് ചെയ്യാനുള്ള കഴിവ്, ഐഫോണ്‍ ഉപയോക്താക്കള്‍ക്കുള്ള വീഡിയോ സന്ദേശങ്ങള്‍, വോയ്‌സ് നോട്ടുകള്‍ സ്റ്റാറ്റസ് അപ്‌ഡേറ്റുകളായി സജ്ജീകരിക്കുക, പുതിയ ഗ്രൂപ്പ് അംഗങ്ങളെ അസെപ്റ്റ് ചെയ്യുക എന്നിവ ഉള്‍പ്പെടെ പുതിയ സവിശേഷതകള്‍ കൊണ്ടുവരാന്‍ ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ വാട്ട്‌സ്ആപ്പ് ഡെവലപ്പര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

ഈ മാറ്റങ്ങള്‍ ഉപയോക്താക്കള്‍ക്ക് പ്രധാനപ്പെട്ട ഫീച്ചറുകള്‍ ആക്സസ് ചെയ്യുന്നത് എളുപ്പമാക്കുകയും ആപ്പിന്റെ മൊത്തത്തിലുള്ള ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും വാട്‌സ്ആപ്പ് അവകാശപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
[masterslider id="10"]

Related posts