തനിക്ക് മുഖ്യമന്ത്രിയാകാൻ കഴിയാത്തത് ദളിതനായതിനാൽ;ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിച്ചത് പൂർണ മനസ്സോടെയല്ല; വിവാദ പ്രസ്താതാവനയുമായി ഡോജി.പരമേശ്വര.

ബെംഗളൂരു : തനിക്ക് 3 തവണ മുഖ്യമന്ത്രി സ്ഥാനം നഷ്ട്ടപ്പെട്ടത് ദളിതനായതിനാൽ എന്ന് തുറന്ന് പറഞ്ഞ് ഉപമുഖ്യമന്ത്രി ഡോ: ജി. പരമേശ്വര. ഒട്ടും താൽപര്യത്തോടെയല്ല ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിച്ചത് എന്നും അദ്ദേഹം പറഞ്ഞു.ദാവനഗരെയിൽ വച്ച് നടന്ന പട്ടികജാതി വിഭാഗക്കാരുടെ സമ്മേളനത്തിലാണ് ഈ തുറന്ന് പറച്ചിൽ.

പരേതനായ ബസലിംഗപ്പ, മുൻ പി സി സി പ്രസിഡന്റുമാരായ കെ എച്ച് രംഗനാഥ് ,ലോക്സഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവരും ദളിതരായതിനാൽ ആണ് മുഖ്യമന്ത്രിയാകാൻ അവസരം ലഭിക്കാതിരുന്നതെന്ന് പരമേശ്വര പറഞ്ഞു.

  ന​ഗകത്തിൽ പച്ചക്കറി വില കുതിക്കുന്നു: ബീൻസിന് നൂറിലേക്ക്; കടുത്ത വേനലിൽ കരിഞ്ഞ് അടുക്കള ബജറ്റുകൾ

അതേ സമയം പരമേശ്വരയുടെ ആരോപണങ്ങൾ ഏറ്റെടുത്ത കർണാടക ബിജെപി അദ്ധ്യക്ഷൻ ദളിത് വിഭാഗങ്ങൾ വഞ്ചിക്കപ്പെടുകയാണെന്ന് പ്രതികരിച്ചു.

ദീർഘകാലം പി സി സി പ്രസിഡന്റ് ആയിരുന്ന ഡോ ജി പരമേശ്വര പാർട്ടിക്ക് ഭരണം ലഭിച്ച 2013 നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥിരം മണ്ഡലമായ കൊരട്ടഗരെയിൽ പരാജയപ്പെടുകയായിരുന്നു.

  പടക്കം പൊട്ടിത്തെറിച്ച് ഏഴുപേർക്ക് പരിക്ക്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാടക 40,000 രൂപയോ? പണം പാഴാക്കുകയാണെന്ന് പറഞ്ഞവർക്ക് യുവാവിന്റെ 'മാസ്' മറുപടി
[masterslider id="10"]

Related posts

Click Here to Follow Us