ബെംഗളൂരു : തനിക്ക് 3 തവണ മുഖ്യമന്ത്രി സ്ഥാനം നഷ്ട്ടപ്പെട്ടത് ദളിതനായതിനാൽ എന്ന് തുറന്ന് പറഞ്ഞ് ഉപമുഖ്യമന്ത്രി ഡോ: ജി. പരമേശ്വര. ഒട്ടും താൽപര്യത്തോടെയല്ല ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിച്ചത് എന്നും അദ്ദേഹം പറഞ്ഞു.ദാവനഗരെയിൽ വച്ച് നടന്ന പട്ടികജാതി വിഭാഗക്കാരുടെ സമ്മേളനത്തിലാണ് ഈ തുറന്ന് പറച്ചിൽ. പരേതനായ ബസലിംഗപ്പ, മുൻ പി സി സി പ്രസിഡന്റുമാരായ കെ എച്ച് രംഗനാഥ് ,ലോക്സഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവരും ദളിതരായതിനാൽ ആണ് മുഖ്യമന്ത്രിയാകാൻ അവസരം ലഭിക്കാതിരുന്നതെന്ന് പരമേശ്വര പറഞ്ഞു. അതേ സമയം പരമേശ്വരയുടെ ആരോപണങ്ങൾ ഏറ്റെടുത്ത…
Read More