ബിഗ് ബോസിലേക്ക് വൈൽഡ് കാർഡ് എൻട്രി ഉടൻ എന്ന് സൂചന

ടെലികാസ്റ്റ് തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ പ്രേക്ഷകരുടെ ഹരമായി മാറാന്‍ ബിഗ് ബോസ് അഞ്ചാം സീസണിന് കഴിഞ്ഞെന്നത് ഏറ്റവും വലിയ പ്രത്യേകത.

ഗെയ്മുകളിലെല്ലാം സജീവമായി നില്‍ക്കുന്നവരാണ് മിക്ക മത്സരാര്‍ത്ഥികളും. ബിഗ് ബോസ് വീട്ടിനകത്തുള്ളത് പോലെ തന്നെ സോഷ്യല്‍ മീഡിയയിലും വാശിയേറിയ ചര്‍ച്ചകളാണ് നടക്കുന്നത്.

മത്സരാര്‍ത്ഥികളുടെ പിആര്‍ വര്‍ക്കും ഒരു വശത്ത്  നല്ല രീതിയിൽ നടക്കുന്നുണ്ട് . ആദ്യ ദിവസം മുതലിങ്ങോട്ട് പല വിഷയങ്ങള്‍ക്ക് ബിഗ് ബോസില്‍ വഴക്ക് നടന്ന് കൊണ്ടിരിക്കുകയാണ്. മത്സരം വരും ദിവസങ്ങളില്‍ കനക്കുമെന്ന സൂചനയാണ് ഇക്കഴിഞ്ഞ എപ്പിസോഡുകള്‍ നല്‍കുന്ന സൂചന. ഇതിനിടെ ബിഗ് ബോസിലേക്കുള്ള വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ആരെന്ന് സംബന്ധിച്ച്‌ അഭ്യൂഹങ്ങള്‍ വന്ന് കഴിഞ്ഞു.

  ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് അനേക്കലിൽ തറക്കല്ലിട്ട് മുഖ്യമന്ത്രി

പിന്നണി ഗായകനും സാമൂഹ്യ പ്രവര്‍ത്തകനും പ്രൊഫസറുമായ പന്തളം ബാലന്‍ വൈല്‍ഡ് കാര്‍ഡിലൂടെ വരുമെന്നാണ് പറയുന്നത്. ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും ഇല്ല. ഒപ്പം മുൻപ് ലിസ്റ്റിൽ ഉണ്ടായിരുന്നവരിൽ ഒരാൾ വരാനും സാധ്യത ഉള്ളതായി റിപ്പോർട്ടുകൾ ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'അക്കൗണ്ട് പൂട്ടിയില്ലെങ്കിൽ വകവരുത്തും'; കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന് വധഭീഷണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുടുംബ ബജറ്റിന്റെ നെഞ്ചിലേക്ക് അടുത്ത പ്രഹരം; നേരം പുലരുമ്പോൾ ഇത്രയധികം സാധനങ്ങൾക്ക് വിലകൂടുമെന്ന് കരുതിയോ?
[masterslider id="10"]

Related posts