കൈക്കൂലി കേസിൽ ഉദ്യോഗസ്ഥർക്ക് തടവ് 

ബെംഗളൂരു:കൈക്കൂലിക്കേസില്‍ രണ്ട് ആദായനികുതി ഉദ്യോഗസ്ഥര്‍ക്ക് നാലുവര്‍ഷം കഠിനതടവ്. ധാര്‍വാഡിലെ പ്രത്യേക സി.ബി.ഐ.കോടതിയാണ് ബെളഗാവിയിലെ ആദായനികുതി ഉദ്യോഗസ്ഥരായിരുന്ന അഭിഷേക് ത്രിപാഠി, അലോക് തിവാരി എന്നിവരെ ശിക്ഷിച്ചത്. ഇരുവരും 1,10,000 രൂപ പിഴയും അടയ്ക്കണം.

2015-ലാണ് കേസിനാസ്പദമായ സംഭവം. നികുതിയടയ്ക്കാന്‍ വൈകിയ വ്യവസായിക്ക് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് വ്യവസായിയുടെ ഓഫീസിലെത്തിയ അഭിഷേക് ത്രിപാഠി നിയമനടപടികളില്‍ നിന്നൊഴിവാക്കാന്‍ നാലുലക്ഷം രൂപ ആവശ്യപ്പെട്ടു. പണം അലോക് തിവാരിയെ ഏല്‍പ്പിക്കാനായിരുന്നു നിര്‍ദേശം. ഇതോടെ വ്യവസായി സി.ബി.ഐ. ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.

  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

സി.ബി.ഐ.യുടെ നിര്‍ദേശമനുസരിച്ച്‌ പണവുമായി വ്യവസായി അലോക് തിവാരിയെ സമീപിച്ചു. ഏജന്റ് മുഖേനയാണ് ഇയാള്‍ പണം കൈപ്പറ്റിയത്. തുടര്‍ന്ന് ഏജന്റിനേയും രണ്ട് ആദായനികുതി ഉദ്യോഗസ്ഥരേയും സി.ബി.ഐ. പിടികൂടുകയായിരുന്നു. എട്ടുവര്‍ഷം നീണ്ട നിയമനടപടിക്കുശേഷമാണ് കേസില്‍ വിധിവന്നത്. ഗുരുതരമായ കൃത്യവിലോപമാണ് ഉദ്യോഗസ്ഥര്‍ നടത്തിയതെന്ന് വിധിപറയുന്നതിനിടെ കോടതി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നവവധു വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ: പീഡന ആരോപണവുമായി കുടുംബം, ഭർത്താവിനെതിരെ കേസ്
[masterslider id="10"]

Related posts