യുവാവിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട പോലീസുകാർക്ക് സസ്പെൻഷൻ

ബെംഗളൂരു: നഗരത്തിൽ കടുവത്തോൽ വിൽപ്പന നടത്തിയ യുവാവിനെ തട്ടിക്കൊണ്ടു പോയി കുടുംബാംഗങ്ങളോട് 40 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ മൂന്നു പോലീസുകാരെ സസ്പെൻഡ് ചെയ്തു.

മാറത്തഹള്ളി സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രംഗേഷ്, ഹെഡ് കോൺസ്റ്റബിൾ ഹരിഷ്, കോൺസ്റ്റബിൾ മഹേഷ് നായക് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. രാമഞ്ജനേയ എന്നയാളെയാണ് തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടത്.

  മെട്രോ യാത്രക്കാർ കാത്തിരുന്ന ആ വലിയ മാറ്റം വരുന്നു! പിങ്ക്, ബ്ലൂ ലൈനുകളിൽ വൻ കുതിച്ചുചാട്ടത്തിന് റെയിൽവേ ബോർഡിന്റെ പച്ചക്കൊടി

ഹെഡ് കോൺസ്റ്റബിൾ ഹരീഷിനെയും ഇവരെ സഹായിച്ച ഷാബ്ബിർ, സാക്കിർ എന്നിവരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. സബ് ഇൻസ്പെക്ടർ രംഗേഷിനെയും കോൺസ്റ്റബിൾ മഹേഷ് നായകിനെയും പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts