അധികാരത്തിൽ എത്തിയാൽ മുസ്ലിം സംവരണം പുനഃസ്ഥാപിക്കും ; ഡി.കെ ശിവകുമാർ

ബെംഗളൂരു:കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ബി.ജെ.പി സര്‍ക്കാര്‍ റദ്ദാക്കിയ മുസ്ലിം സംവരണം പുനഃസ്ഥാപിക്കുമെന്ന് ഡി.കെ ശിവകുമാര്‍.

ജോലിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുമായി മുസ്ലിംകള്‍ക്കുള്ള നാലു ശതമാനം ഒ.ബി.സി സംവരണമാണ് ബി.ജെ.പി കര്‍ണാടകയില്‍ റദ്ദാക്കിയത്.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മാര്‍ച്ച്‌ 25നാണ് കര്‍ണാടകയില്‍ മുസ്‌ലിംകള്‍ക്കുള്ള നാലു ശതമാനം സംവരണം എടുത്തുകളയാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ആ സംവരണം ലിംഗായത്ത്, വൊക്കലിഗ എന്നീ രണ്ട് വിഭാഗങ്ങള്‍ക്കായി വീതിച്ചുനല്‍കാനും 10 ശതമാനം വരുന്ന മുന്നാക്ക സംവരണത്തില്‍ മുസ്ലിം വിഭാഗത്തെ കൂടി ഉള്‍പ്പെടുത്താനും തീരുമാനമായി. ഇതോടെ വൊക്കലിഗ സംവരണം ആറു ശതമാനവും ലിംഗായത്തിന്റെ സംവരണം ഏഴു ശതമാനവുമായി ഉയര്‍ന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് നീക്കമെന്നും ബി.ജെ.പി സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധതയാണ് ഇതിലൂടെ പുറത്തുവന്നതെന്നും പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

സങ്കീര്‍ണതകളൊന്നുമില്ലാതെ ഞങ്ങള്‍ രണ്ട് സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. ബി.ജെ.പിക്ക് ഇതുവരെ ഒരു പട്ടിക പോലുമായില്ല. ഞങ്ങളുടെ സര്‍ക്കാര്‍ വന്നാലുടന്‍ സംവരണ പ്രശ്‌നം പരിഹരിക്കും. ന്യൂനപക്ഷ താല്‍പര്യം സംരക്ഷിക്കുകയും ചെയ്യും- ഡി.കെ ശിവകുമാര്‍ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസ് അപകടങ്ങൾ പതിവാകുന്നു; ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് യുവാവ് മരിച്ചു; 20 പേർക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം
[masterslider id="10"]

Related posts