ബെംഗളൂരു എം.എസ്. രാമയ്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീപ്പിടിത്തത്തിൽ മലയാളി മരിച്ച സംഭവം; പോലീസ് കേസെടുത്തു

ബെംഗളൂരു : ബെംഗളൂരു എം.എസ്. രാമയ്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വ്യാഴാഴ്ചയുണ്ടായ തീപ്പിടിത്തത്തെത്തുടർന്ന് മലയാളി യുവാവ് മരിച്ച സംഭവത്തിൽ ആശുപത്രി മാനേജ്‌മെന്റിനെതിരേ പോലീസ് കേസെടുത്തു.

ന്യൂമോണിയ ബാധിച്ച് സി.സി.യു.വിൽ ചികിത്സയിലായിരുന്ന കൊല്ലം പുനലൂർ തുമ്പിക്കുന്നത്ത് വീട്ടിൽ സുജയ് സുജാതൻ പണിക്കരാ ണ് (35) മരിച്ചത്.

  കാറിനുള്ളിൽ രക്തക്കറ, പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി

ആശുപത്രി മാനേജ്‌മെന്റിന്റെ അശ്രദ്ധ കാരണമാണ് സുജയ് മരിച്ചതെന്നാരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലാണ് സദാശിവനഗർ പോലീസ് കേസെടുത്തത്.

സെപ്റ്റംബർ ഒന്നിനാണ് സുജയിനെ ആശുപത്രിയിൽ ഐ.സി.യു.വിൽ പ്രവേശിപ്പിച്ചത്. പിന്നീട് സി.സി.യു.വിലേക്ക് മാറ്റുകയായിരുന്നു.

ഓക്സിജൻ ലെവൽ സാധാരണ പോലെയായി സുജയ് ആരോഗ്യവാനായിരുന്നുവെന്നും ഇതിനിടെയാണ് തീപ്പിടിത്തമുണ്ടായതെന്നും ബന്ധുക്കൾ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ സ്ഥാനാരോഹണത്തിന് ഒരുക്കങ്ങൾ; ചർച്ചകൾക്കായി സിദ്ധരാമയ്യയും ഡി.കെ.യും ഡൽഹിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts