നടൻ ദർശൻ്റെ തോക്ക് ലൈസൻസ് താൽക്കാലികമായി റദ്ദാക്കി ബെംഗളൂരു പോലീസ്

ബെംഗളൂരു : നടൻ ദർശന് തോക്ക് കൈവശംവെക്കാൻ നൽകിയ ലൈസൻസ് ബെംഗളൂരു പോലീസ് സസ്‌പെൻഡ് ചെയ്തു.

രേണുകാസ്വാമി കൊലക്കേസിൽ പ്രതിയായ ദർശൻ, കേസിലെ സാക്ഷികളെ തോക്കുപയോഗിച്ച് ഭീഷണിപ്പെടുത്താനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.

ദർശന്റെ ലൈസൻസ് റദ്ദാക്കണമെന്ന് ആർ.ആർ. നഗർ പോലീസ് സിറ്റി പോലീസ് കമ്മിഷണറോട് ആവശ്യപ്പെട്ടിരുന്നു.

  ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?"

തുടർന്ന് പോലീസ് കമ്മിഷണർ ദർശന് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകി. സുരക്ഷയ്ക്കായി തോക്ക് കൈവശം വെക്കേണ്ടത് ആവശ്യമാണെന്നായിരുന്നു ദർശന്റെ മറുപടി.

ഇത് പോലീസ് അംഗീകരിച്ചില്ല. തുടർന്ന് ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിക്കുകയും തോക്ക് സ്റ്റേഷനിൽ ഹാജരാക്കാൻ നിർദേശിക്കുകയും ചെയ്തതായി കമ്മിഷണർ ബി. ദയാനന്ദ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts