ദിവസവേതന തൊഴിലാളികളുടെ ഷെഡ് പൊളിച്ചു; എം.എൽ.എ മുനീറത്തിനെതിരെ എഫ്.ഐ.ആർ

ബെംഗളൂരു : ചേരി പ്രദേശത്ത് താമസിക്കുന്നവർക്കുനേരേ അതിക്രമം നടത്തിയതിന് ബി.ജെ.പി. എം.എൽ.എ. മുനിരത്‌നയുടെ പേരിൽ പുതിയ കേസ്.

പീനിയ ഗവ. കോളേജിനു സമീപമുള്ള അക്കമഹാദേവി ചേരിയിലെ വീടുകൾ ബലമായി ഇടിച്ചു പൊളിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് മുനിരത്‌നയുൾപ്പെടെ ഏഴാളുകളുടെ പേരിൽ കേസെടുത്തത്.

താമസക്കാരെ ആക്രമിച്ചതായും ചേരിയിലെ ഒരാൾ നൽകിയ പരാതിയിൽ ആരോപിച്ചു. സർക്കാരിന്റെ അധീനതയിലുള്ള ഈ ചേരി പ്രദേശത്ത് 60-ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്.

  കേരളത്തിലേക്ക് ഇപ്പോൾ യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? കാലാവസ്ഥാ കേന്ദ്രത്തിന് ഒരു സുപ്രധാന മുന്നറിയിപ്പുണ്ട്!

നിയമവിരുദ്ധമായി കൂട്ടംചേർന്നതിനും സ്ത്രീകൾക്കുനേരെയും പട്ടികവിഭാഗങ്ങൾക്കുനെരെയും അതിക്രമം നടത്തിയതിനുമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.

സാമൂഹിക പ്രവർത്തകയുടെ നേരെ ലൈംഗികാതിക്രമം നടത്തിയതിനും ബി.ബി.എം.പി. കരാറുകാരനെ ജാതിപ്പേരുപറഞ്ഞ് അധിക്ഷേപിച്ചതിനും മുനിരത്‌നയുടെ പേരിൽ നിലവിൽ കേസുകളുണ്ട്. കേസുകളിൽ അറസ്റ്റിലാവുകയും ജാമ്യംനേടി പുറത്തുവരികയും ചെയ്തതാണ്.

  താങ്ങാനാവാത്ത കടബാധ്യത! ആദ്യ ദിവസം തന്നെ മുഖ്യമന്ത്രി വിജയ്;

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ധർമ്മസ്ഥല കൂട്ടക്കൊലപാതക ആരോപണം: എസ്.ഐ.ടി സംഘം ബംഗ്ലെഗുഡ്ഡെ വനമേഖലയിൽ വീണ്ടും പരിശോധന നടത്തി
[masterslider id="10"]

Related posts