ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് തുടർച്ചയായി രണ്ടു വർഷം പീഡിപ്പിക്കുകയും ഗർഭമലസിപ്പിക്കുകയും ചെയ്ത കേസിൽ കന്നഡ നടൻ അറസ്റ്റിൽ;യുവതിയുടെ ഭാവിവരന് നഗ്നചിത്രങ്ങൾ അയച്ച് കൊടുത്തതോടെ പോലീസിനെ സമീപിക്കുകയായിരുന്നു.

ബെംഗളൂരു : യുവതിയെ രണ്ടു വർഷത്തോളം ഭീഷണിപ്പെടുത്തി പീഡനത്തിന് വിധേയനാക്കിയ കേസിൽ ഒളിവിലായിരുന്ന കന്നഡ നടൻ കരൺ മഹാദേവ് എന്നറിയപ്പെടുന്ന മഞ്ചുനാഥ് (25) അറസ്റ്റിൽ.

രണ്ട് വർഷം മുമ്പ് ആണ് യുവതി ഫേസ് ബുക്കിലൂടെ നടനെ പരിചയപ്പെടുന്നത്, നൃത്തവും സംഗീതവും പഠിപ്പിക്കാമെന്നും സിനിമാപ്രവർത്തകർക്ക് പരിചയപ്പെടുത്തി നൽകി അവസരങ്ങൾ വാങ്ങി നൽകാം എന്നും ഉറപ്പ് നൽകി.നൃത്തം പഠിക്കാൻ ജ്ഞാന ഭാരതിക്ക് സമീപമുള്ള സ്റ്റുഡിയോയിൽ യുവതി നിത്യ സന്ദർശകയായി, പിന്നീട് ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കി, വഴങ്ങാതിരുന്ന സമയങ്ങളിൽ പഴയ വീഡിയോ ക ളും മറ്റും കാണിച്ച് ഭീഷണി തുടർന്നു.

  മാലിന്യം നീക്കിയില്ലെങ്കിൽ പണി തെറിക്കും; കരാറുകാർക്ക് ബെംഗളൂരു കോർപ്പറേഷന്റെ 'റെഡ് സിഗ്നൽ'!

യുവതിയുടെ വിവാഹം മറ്റൊരു യുവാവുമായി തീരുമാനിച്ചതിന് ശേഷവും ബന്ധം തുടരണമെന്ന് നടൻ നിർബന്ധിച്ചു , അതിന് വഴങ്ങാതെ ആയപ്പോൾ, നഗ്നചിത്രങ്ങൾ നടൻ ഭാവി വരന് അയച്ചു കൊടുത്തു. യുവാവ് വിവാഹത്തിൽ നിന്ന് പിൻമാറി. ഇതിനെ തുടർന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്. ഒരു വർഷത്തോളം ഒളിവിലായിരുന്ന നടൻ കഴിഞ്ഞ ദിവസമാണ് പോലീസിന്റെ വലയിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയപാത പദ്ധതിയിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ ഉത്തരവിട്ട മന്ത്രാലയം തന്നെ പദ്ധതിക്ക് പച്ചക്കൊടി കാട്ടി; പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ തമിഴ്‌നാട് സ്വദേശിയെ കാണാതായി; മൊബൈൽ സ്വിച്ച് ഓഫാകുന്നതിന് മുൻപ് ഭാര്യയ്ക്ക് അവസാന കോൾ
[masterslider id="10"]

Related posts