65 വയസിനു മുകളിൽ ഉള്ളവരും 10 വയസിൽ താഴെയുള്ള കുട്ടികളും ഗർഭിണികളും ക്ഷേത്ര ദർശനത്തിൽ നിന്ന് വിട്ടുനിൽക്കണം.

ബെംഗളൂരു : അൺലോക്ക് ഫേസ് 1 ലെ വ്യവസ്ഥകൾ പ്രകാരം സംസ്ഥാനത്തെ ആരാധനാലയങ്ങൾ ജൂൺ എട്ട് മുതൽ വിശ്വാസികൾക്കായി തുറന്ന് കൊടുക്കാനിരിക്കുന്ന സാഹചര്യത്തിൽ 65 വയസിനു മുകളിൽ ഉള്ളവരും 10 വയസിൽ താഴെയുള്ള കുട്ടികളും ഗർഭിണികളും ക്ഷേത്രങ്ങളിൽ വരരുത് എന്ന് കർണാടക സർക്കാർ അറിയിച്ചു .

മറ്റ് നിർദ്ദേശങ്ങൾ വരുന്നത് വരെയും മേല്പറഞ്ഞ പ്രായപരിധിയിൽ പെട്ടവരും ഗർഭിണികളും വീടുകൾക്കുള്ളിലിരുന്നു സർക്കാരിനോട് സഹകരിക്കണം എന്നും അറിയിച്ചു

ദി ഡിപ്പാർട്മെന്റ് ഓഫ് ഹിന്ദു റിലീജിയസ് ഇന്സ്ടിട്യൂഷൻസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് ( മുസ്‌റൈ ) ന്റെ കീഴിൽ വരുന്ന എ ബി സി വിഭാഗത്തിൽ വരുന്ന അമ്പലങ്ങളിൽ മാത്രമേ ദർശനം ഉണ്ടാകുകയുള്ള എന്ന് ഒരു സർക്കുലറിൽ മുസ്‌റൈ അറിയിച്ചു .

മുസ്‌റൈ ഡിപ്പാർമെന്റിനു കീഴിലായി ഏകദേശം 34000 ക്ഷേത്രങ്ങൾ ആണ് സംസ്ഥാനത്ത്‌ നിലവിൽ ഉള്ളത്.

അമ്പലങ്ങളിൽ കടക്കുന്നതിനു മുൻപ് ശരീരതാപനില പരിശോധിക്കുന്നതായിരിക്കും .

ശാരീരിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ആറ് അടി ഇടവിട്ടായിരിക്കും ഭക്തരെ വരികളിൽ നിർത്തുക .

മാസ്ക് ധരിക്കാത്ത ആർക്കും പ്രവേശനം അനുവദിക്കില്ല .

ചെരുപ്പുകൾ അമ്പലപരിസരത്തിൽ സൂക്ഷിക്കാൻ സൗകര്യം ഉണ്ടാകില്ല . ഭക്തർ സ്വന്തം വാഹനങ്ങളിൽ തന്നെ സൂക്ഷിക്കേണ്ടതാണ് .

അമ്പലത്തിലെത്തുന്നവർ ചുമരുകളിലോ തൂണുകളിലോ വിഗ്രഹങ്ങളിലോ ഒന്നും തൊടാതെ ശ്രദ്ധിക്കണം എന്നും സർക്കുലറിൽ അറിയിച്ചിട്ടുണ്ട് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us